Activate your premium subscription today
തിരുവനന്തപുരം∙ സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിർത്തിരുന്നു. മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
തിരുവനന്തപുരം ∙ നിയമസഭയിലെ സംഘർഷം കനത്തപ്പോൾ സ്പീക്കറുടെ ഡയസിൽ വാച്ച് ആൻഡ് വാർഡിന്റെ സാന്നിധ്യം. ഡയസിൽ സ്പീക്കറെ സംരക്ഷിക്കാനായി ചീഫ് മാർഷൽ മാത്രമാണ് ഉണ്ടാകുക. ബാക്കിയുള്ളവർ സ്പീക്കർ സഭയിലേക്കു കയറി വരുന്ന കവാടത്തിനു പുറത്താണ് നിൽക്കുന്നത്. എന്നാൽ ഇന്നലെ പ്രതിപക്ഷത്തെ ഏതാനും അംഗങ്ങൾ ഡയസിലേക്കു കയറിയപ്പോൾ വാച്ച് ആൻഡ് വാർഡും ഇരച്ചെത്തി.
തിരുവനന്തപുരം∙ വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് പിണറായിയും മൈക്കുമായുള്ള പ്രശ്നം വീണ്ടും ഉണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോൾ മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേക്ക് വിളിച്ചു.
തിരുവനന്തപുരം∙ വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാരം. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
തിരുവനന്തപുരം ∙ സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു.
തിരുവനന്തപുരം ∙ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന് മൂന്നാമതെത്തി.
തിരുവനന്തപുരം∙ ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലും കാപ്പിലിലും ഇടവയിലും കടലും കായലും ഇടചേർന്നു കിടക്കുന്നു, മണ്ഡലത്തിലെ രാഷ്ട്രീയം പോലെ. ഇരു മുന്നണികളെയും പരിഗണിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. 1991ൽ സുശീല ഗോപാലൻ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനുശേഷം ആറ്റിങ്ങൽ പിടിക്കാൻ ത്രികോണ പോരാട്ടം; ഫലം
കാട്ടാനകളെ ഇണക്കിയെടുക്കുന്ന ആനത്താവളമുള്ള കോന്നിയിൽ 5 തവണ എംഎൽഎയായിരുന്നു അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിലെ കോട്ടൂരിലുമുണ്ട് അതുപോലൊരു കേന്ദ്രം. ‘ഇടത്താന, വലത്താന’യെന്നതാണ് ആനക്കളരിയിലെ ആദ്യപാഠം. കാലങ്ങളായി ഇടത്തായിരുന്ന ആറ്റിങ്ങലിനെ 2019 ൽ ഇണക്കിയെടുത്തു വലത്താക്കി പ്രകാശ്. രണ്ടാം വട്ടവും ആറ്റിങ്ങൽ അടൂർ പ്രകാശിനോട് ഇണങ്ങിനിൽക്കുമോ, അതോ പിടിവിട്ടു കുതറുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം വീണ്ടും ‘ക്യാപ്റ്റൻ’ ആക്കി. ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണു ‘ക്യാപ്റ്റൻ പിണറായി’യെന്നു വിശേഷിപ്പിച്ചത്. ജോയിയുടെ സമൂഹമാധ്യമ പേജുകളിൽ ‘ക്യാപ്റ്റൻ വരുന്നു’ പോസ്റ്റുകൾ വന്നു.
മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ: ശശി തരൂർ തിരുവനന്തപുരം∙ തലസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണു മുഖ്യ മത്സരമെന്നു യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. നാമനിർദേശ പത്രിക നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ത്രികോണ മത്സരം എന്നു പറയുമെങ്കിലും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ സാഹചര്യം തന്നെയാവുമെന്നാണ്
Results 1-10 of 26