Activate your premium subscription today
തൃശൂർ ∙ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാറിൽ നിന്നു പൊലീസ് മൊഴിയെടുത്തു. മലപ്പുറം അഡീഷനൽ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു രാമനിലയത്തിലെത്തി മൊഴി രേഖപ്പെടുത്തിയത്. പൂരം കലക്കിയതിൽ ബിജെപിക്കും ആർഎസ്എസിനും സുരേഷ് ഗോപിക്കും പങ്കുണ്ടെന്നതടക്കം മുൻപു താൻ പറഞ്ഞതെല്ലാം പൊലീസിനു മൊഴി നൽകിയെന്നു സുനിൽ കുമാർ പറഞ്ഞു.
തൃശൂർ∙ മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതിൽ യാതൊരു സംശയവുമില്ലെന്നും സിപിഐ നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനിൽകുമാർ. തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന ആവർത്തിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് സുനിൽകുമാറിന്റെ പ്രതികരണം.
തിരുവനന്തപുരം / തൃശൂർ ∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സിപിഎയിലെ വി.എസ്.സുനിൽകുമാർ ചോദിച്ചിട്ടുപോലും പുറത്തുവിടാതെ ആഭ്യന്തരവകുപ്പ്.
തിരുവനന്തപുരം ∙ പൂരം അലങ്കോലമായതിനെക്കുറിച്ച് എഡിജിപി എം.ആർ.അജിത്കുമാറിനു പകരം മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യം സിപിഐ ഇടതുമുന്നണിയിൽ ഉന്നയിച്ചേക്കും. ആരോപണവിധേയനായ അജിത്കുമാർ തന്നെ അന്വേഷണം നടത്തുകയും ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
തൃശൂർ∙ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിനെ വിമർശിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്ന വി.എസ്.സുനിൽകുമാറും കെ.മുരളീധരനും രംഗത്ത്. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽകുമാർ ആവർത്തിച്ചു. ബാഹ്യ ഇടപെടൽ ഇല്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല.
തൃശൂർ ∙ പൂരം കലക്കിയ സംഭവത്തിൽ താൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഗൗരവത്തിലെടുത്തെന്നും മുഖ്യമന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസമുണ്ടെന്നും സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാർ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മുഖ്യമന്ത്രി കർശന നിർദേശം കൊടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്.
തൃശൂർ ∙ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം ആവിയായത്, പൊലീസ് ഉന്നതന്റെ ഇടപെടൽ മൂലമെന്നു സൂചന. കമ്മിഷണർ അങ്കിത് അശോകന്റെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായിട്ടില്ലെന്നും വെടിക്കെട്ടിന്റെ സുരക്ഷാ കാര്യത്തിൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്കിടയാക്കിയതെന്നും പൊലീസ് ഉന്നതൻ ഭരണനേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചെന്നാണു സൂചന. പൂരം തീർന്നയുടൻ കമ്മിഷണറെ മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവു നടപ്പാക്കാൻ ഒന്നരമാസത്തിലേറെ വൈകിയതിനു പിന്നിലും ഇടപെടലുണ്ടായെന്നു വിവരമുണ്ട്.
തൃശൂർ∙ തൃശൂര്‍ പൂരത്തില്‍ പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാര്‍. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ദുരൂഹമാണെന്നും പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.
തൃശൂർ ∙ എഡിജിപി എം.ആർ.അജിത് കുമാറും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത ശരിയെങ്കിലതു വളരെ ഗൗരവമുള്ള കാര്യമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ്.സുനിൽകുമാർ. പൂരം അലങ്കോലപ്പെടുത്തലാണു സന്ദർശനത്തിനു പിന്നിലെന്ന വാദം ഉയർന്ന സ്ഥിതിക്ക് അതിലൊരു കക്ഷി ആർഎസ്എസ് തന്നെയാണെന്നു വ്യക്തമായല്ലോ. പൂരം കലക്കാൻ പോകുന്നുവെന്ന് ആർഎസ്എസ് നേതാക്കൾ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവർ അതു തടയേണ്ടേ? പൂരത്തോടു സ്നേഹമുണ്ടെങ്കിൽ അങ്ങനെയല്ലേ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ട വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ സ്വകാര്യമായി കണ്ടെന്ന് അന്നു തന്നെ അറിഞ്ഞിട്ടും മുഖ്യമന്ത്രി വിശദീകരണം ചോദിക്കുകയോ നടപടി എടുക്കുകയോ ചെയ്തോ
Results 1-10 of 79