Activate your premium subscription today
സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
പുനലൂർ ∙ ശ്രീനാരായണ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം എഐഎസ്എഫ് –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. ഡിവൈഎഫ്ഐയുടെയും എഐഎസ്എഫിന്റെയും പ്രവർത്തകർ പുറത്തുനിന്നെത്തിയതോടെ കൂടുതൽ പൊലീസ് എത്തി ലാത്തിവീശി. ഇരുവിഭാഗത്തെയും 5 പേർക്കു നേരിയ പരുക്കുപറ്റി.കോളജ്
എസ്എഫ്ഐ വിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവിന്റെ ഭീഷണിയും അസഭ്യവർഷവും. പുനലൂർ എസ്എൻ കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയത്.
കാര്യവട്ടം ഹോസ്റ്റലിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതചിപക്ഷനേതാവ് വി.ഡി.സതീശനും വാക്പോരാട്ടം നടത്തിയതിനു പിന്നാലെയാണ് എസ്എഫ്ഐ ഈ പോക്ക് പോയാൽ ശരിയാവില്ലെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തു വന്നത്. ക്യാംപസുകൾ ആശയസമരങ്ങളുടെ വേദിയാകണം, മറിച്ച് അക്രമത്തിന്റെ പാതയല്ല സ്വീകരിക്കേണ്ടതെന്ന് ബിനോയ് വിശ്വം പറയുന്നു. എസ്എഫ്ഐയെ ആരാണ് നല്ലത് പഠിപ്പിക്കേണ്ടത്? ബിനോയ് വിശ്വം പറയുന്നു...
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) 4 വർഷത്തിനു ശേഷം നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലെ ഇടതുസഖ്യത്തിന്റെ വിജയം പ്രതിപക്ഷ പാർട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നു. രാജ്യത്തെ യുവാക്കളുടെ നിലപാടാണു ജെഎൻയുവിൽ പ്രതിഫലിച്ചതെന്നു പല നേതാക്കളും പ്രതികരിക്കുകയും ചെയ്തു. എബിവിപിയുടെ ശക്തമായ പ്രചാരണത്തെയും അവസാന നിമിഷം സ്ഥാനാർഥിയെ അയോഗ്യയാക്കിയതുൾപ്പെടെയുള്ള നീക്കങ്ങളെയും മറികടന്നു നേടിയ വിജയത്തിനു തിളക്കമേറെയാണെന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ധനഞ്ജയ് കുമാർ പറഞ്ഞു.
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിന് മുന്നേറ്റം. എല്ലാ സീറ്റിലും ഇടതു സഖ്യത്തിലെ
മലപ്പുറം∙ കാലിക്കറ്റ് സർവകലാശാലയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിവീശി. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ചാൻസലർ ശ്രമം നടത്തുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിനെതിരെ എഐഎസ്എഫ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
തിരുവനന്തപുരം ∙ നാഷനൽ ആയുഷ് മിഷനിൽ ജോലിക്കു വേണ്ടി മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനു കോഴ നൽകിയെന്നു ഹരിദാസൻ കുമ്മാളിയെക്കൊണ്ടു താൻ പറയിച്ചതാണെന്നു എഐഎസ്എഫ് മലപ്പുറം മുൻ ജില്ല പ്രസിഡന്റ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് (27) സമ്മതിച്ചു. ഹരിദാസനിൽ നിന്നു പണം തട്ടിയെടുക്കാൻ വേണ്ടിയാണു നുണക്കഥകളെല്ലാം ചമച്ചതെന്നും കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബാസിത് മൊഴി നൽകി.
തിരുവനന്തപുരം ∙ മന്ത്രി വീണാ ജോർജിന്റെ ഓഫിസിനെ കോഴ ആരോപണത്തിന്റെ നിഴലിൽ നിർത്തിയ കേസിലെ മുഖ്യപ്രതിയും എഐഎസ്എഫ് മുൻ മലപ്പുറം ജില്ലാ പ്രസിഡന്റുമായ കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത് അറസ്റ്റിൽ. മഞ്ചേരി മലാംകുളത്തെ ബന്ധുവിന്റെ വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് 6 നായിരുന്നു അറസ്റ്റ്. മന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ആദ്യം മന്ത്രിയുടെ ഓഫിസിൽ അറിയിച്ചത് ബാസിത് ആണ്. ബാസിതിനോട് ചോദ്യം ചെയ്യലിനു പൊലീസിനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. തുടർന്നാണ് പൊലീസ് ഇന്നലെ രാവിലെ മഞ്ചേരിയിൽ എത്തി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചതും പിടികൂടിയതും. ബന്ധുവായ തലാപ്പിൽ സജീറിന്റെ വീട്ടിൽ വച്ചാണു കസ്റ്റഡിയിലെടുക്കുന്നത്. സജീർ കഴിഞ്ഞ നഗരസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
മലപ്പുറം ∙ എഐഎസ്എഫ് മലപ്പുറം മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത്, കോഴിക്കോട് സ്വദേശിയായ സുഹൃത്ത് ലെനിൻ എന്നിവർക്ക് അഖിൽ സജീവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നതായി സൂചന. ബാസിത്തിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചതായി ഹരിദാസൻ അറിയിച്ചു. ഹരിദാസനെ കണ്ടിട്ടില്ലെന്നും അദ്ദേഹം ഗൂഗിൾ പേ വഴി അയച്ച പണം ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്കു നൽകുകയായിരുന്നെന്നും അഖിൽ സജീവ് പറഞ്ഞിരുന്നു.
Results 1-10 of 47