കാലിക്കറ്റ് സര്‍വകലാശാലയിൽ എഐഎസ്എഫ് മാർച്ചിൽ സംഘർഷം; നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്
Mail This Article
×
മലപ്പുറം∙ കാലിക്കറ്റ് സർവകലാശാലയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എഐഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിവീശി. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ചാൻസലർ ശ്രമം നടത്തുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിനെതിരെ എഐഎസ്എഫ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
English Summary:
AISF Protest Against Governor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.