Activate your premium subscription today
ശ്രീനഗർ∙ ആറു വർഷത്തിനുശേഷം ചേർന്ന ജമ്മു കശ്മീർ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ ബഹളം. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു.
ശ്രീനഗർ∙ ബിജ്ബെഹ്റ, പിഡിപിയുടെ ശക്തികേന്ദ്രം, മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ട...ആ സീറ്റിൽ നിന്നാണ് മുഫ്തി കുടുംബത്തിലെ ഇളമുറക്കാരി കന്നിയങ്കത്തിനിറങ്ങി തോൽവിയേറ്റുവാങ്ങിയത്.നാഷണൽ കോൺഫറൻസിന്റെ ബഷീർ അഹമ്മദ് ഷാ വീരിയോടാണ് ഇൽത്തിജ മുഫ്തി പരാജയപ്പെട്ടത്. ‘‘ജനവിധി അംഗീകരിക്കുന്നു, ബിജ്ബെഹ്റയിലെ
പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ, ആരു ഭരിക്കണമെന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിച്ചു. ദേശസ്നേഹമെന്ന വികാരമുയർത്തി കശ്മീരിൽ നിലയുറപ്പിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ബിജെപി. ‘പുതിയ കശ്മീർ’ എന്ന ബിജെപിയുടെ വാഗ്ദാനത്തിന് പക്ഷേ കശ്മീർ ജനത കാതുകൊടുത്തില്ല. കശ്മീരിന് പൂർണ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും നാഷനൽ കോൺഫറൻസ് നൽകിയ ഉറപ്പിന് അവർ കാതുകൊടുത്തുവെന്നുവേണം കരുതാൻ.
ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകുന്ന വിഷയം കശ്മീരിന്റെ സംസ്ഥാനപദവി തന്നെയാകും എന്നതിന്റെ ആദ്യ സൂചനകൾ നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമേ സംസ്ഥാനപദവി തിരിച്ചുനൽകൂവെന്നാണ് നേരത്തേ മുതൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട്.
ശ്രീനഗർ ∙ മുൻ മന്ത്രിയും പിഡിപി നേതാവുമായ അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജമ്മു കശ്മീർ അപ്നി പാർട്ടി (ജെകെഎപി)യിലെ നേതാക്കളിൽ കൂടുതൽ പേരും മുൻ പിഡിപി, കോൺഗ്രസ് അംഗങ്ങളാണ്. കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കുക, വിദ്യാഭ്യാസം, ജോലി എന്നിവയിൽ കശ്മീരികൾക്ക്
Results 1-5