Activate your premium subscription today
ന്യൂഡൽഹി ∙ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചാൽ പോലും കേന്ദ്ര സർക്കാരിനു മിണ്ടാട്ടമില്ലെന്നു സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം. മറ്റു സംസ്ഥാനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമ്പോഴാണിതെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
കൊഹിമ ∙ നാഗാലാൻഡ് നിയമസഭ നാണക്കേടിന്റെ ചരിത്രം തിരുത്തി. സൽഹൗതുവാനോ കർസ്, ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം പുതിയ ചരിത്രമായി. 60 വർഷം മുൻപ് രൂപീകരിച്ച സംസ്ഥാനത്ത് 12 നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും 60 അംഗ സഭയിലേക്ക് ഒരു വനിതയും ജയിച്ചുവന്നില്ല.
കൊൽക്കത്ത ∙ നാഗാലാൻഡിൽ എൻഡിപിപി -ബിജെപി സഖ്യത്തിന്റേത് അനായാസ വിജയം. 60 സീറ്റിലും മത്സരിച്ച ഏക മുന്നണി സുസ്ഥിരമായ സർക്കാരും വികസനവും എന്ന മുദ്രാവാക്യവുമായാണ് വോട്ട് തേടിയത്. 37 സീറ്റുകളിൽ ജയിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞിരുന്നില്ല.
കൊഹിമ∙ ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡ് നിയമസഭയിലേക്ക് ആദ്യ വനിതാ എംഎല്‍എമാർ. എൻഡിപിപിക്കുവേണ്ടി ദിമാപൂർ–IIIയിൽ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേണ്‍ അംഗാമിയിൽ നിന്ന് ജനവിധി തേടിയ സല്‍ഹൗതുവോനുവോ ക്രൂസ് എന്നിവരാണ് തിളക്കമാർന്ന വിജയത്തോടെ ചരിത്രം കുറിച്ചത്. 154 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 14,395 വോട്ടാണ് ജഖാലു നേടിയത് (45.16%). രണ്ടാമത് എത്തിയത് ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്കു വേണ്ടി മത്സരിച്ച അഷെതോ ഷിമോമിയാണ് (12,859 വോട്ട്– 40.34%). അതേസമയം സല്‍ഹൗതുവോനുവോയുടെ വിജയം തലനാരിഴയ്ക്കായിരുന്നു. 6,956 വോട്ട് (49.87%) വോട്ട് നേടിയപ്പോൾ മുഖ്യ
കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത്
കൊഹിമ∙ 1963 ലാണ് നാഗാലാൻഡിന് സംസ്ഥാന പദവി ലഭിക്കുന്നത്. 13 നിയമസഭാ തിരഞ്ഞെടുപ്പ് കണ്ടെങ്കിലും സംസ്ഥാനത്തിന് ഇന്നുവരെ ഒരു വനിതാ നിയമസഭാംഗത്തെ ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം. നാഗാലാൻഡിന്റെ ജനസംഖ്യ പരിശോധിക്കുകയാണെങ്കിൽ 49.79% പേരും സ്ത്രീകളാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായത് 6.67% സ്ത്രീകൾ മാത്രമാണ്. 2018-ൽ അഞ്ച് സ്ഥാനാർഥികൾ വിധി തേടിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അവാൻ കൊന്യാക്
Results 1-6