Activate your premium subscription today
തിരുവനന്തപുരം ∙ ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല.
മുംബൈ∙ കഴിഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ്വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. 1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു.
ന്യൂഡൽഹി∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ 2004ൽ യുപിഎ കാലഘട്ടത്തിലേതു പോലെ പ്രധാനമന്ത്രിയെ കണ്ടെത്തുമെന്ന് കോൺഗ്രസ്. അധികാരം പിടിച്ചാൽ പ്രധാനമന്ത്രി പദം തങ്ങൾക്കൊപ്പമായിരിക്കുമെന്ന സൂചനയോടെയാണിത്. അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറയാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിക്കുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനോട് ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷിനേതാക്കളിൽ പലർക്കും എതിർപ്പുണ്ട്.
നാസിക്, കല്യാൺ (മഹാരാഷ്ട്ര) ∙ രാജ്യത്തെ ബജറ്റിന്റെ 15% വിഹിതം മുസ്ലിംകൾക്കു നൽകാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു വെവ്വേറെ ബജറ്റുകൾ വേണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്നായിരുന്നു യുപിഎ സർക്കാരിന്റെ നിലപാട്. കോൺഗ്രസിനു ഭരണം കിട്ടിയാൽ കർണാടക മാതൃകയിൽ ഒബിസി സംവരണം കവർന്ന് മുസ്ലിംകൾക്കു നൽകും. ഒറ്റ ന്യൂനപക്ഷമേ കോൺഗ്രസിനു മുന്നിലുള്ളൂ. അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ ദേശീയശ്രദ്ധ നേടിയ അണ്ണാ ഹസാരെയുടെ വാക്കുകൾക്ക് പഴയ മൂർച്ചയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അധികാരക്കൊതിയാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ‘മോദി ചില നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്’ എന്നും പറയുന്നു. ഇലക്ടറൽ ബോണ്ട് വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്നു പറഞ്ഞൊഴിയുകയും ചെയ്തു.
ന്യൂഡൽഹി ∙ യുപിഎ ഭരണകാലത്തു രാജ്യത്തെ സാമ്പത്തിക രംഗം ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം പുതിയ വികസനക്കുതിപ്പു നടത്തുന്നതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുപിഎ ഭരണകാലത്തു രാജ്യത്തെ ജിഡിപിയുടെ വളർച്ച 5.3% മാത്രമായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാനകാലത്തു ജിഡിപി നിരക്ക് 8.4 ശതമാനത്തിലെത്തി. ലോകത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ∙ യുപിഎ ഭരണകാലത്ത് തമിഴ്നാടിന് അർഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ, തമിഴ്നാട് വികസനത്തിന്റെ
ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരെയുള്ള കേരളത്തിന്റെ സമരം ‘‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’’ എന്ന പഴമൊഴി പോലെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിര്‍മല സീതാരാമൻ പറഞ്ഞ വസ്തുതകൾ തെറ്റാണെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. ‘‘മകളുടെ കാര്യത്തിൽ കള്ളം പറയുന്ന
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ കേരളത്തിനു നൽകിയ സാമ്പത്തിക വിഹിതത്തിന്റെ കണക്കുകൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വെളിപ്പെടുത്തി. യുപിഎ ഭരണകാലത്തേക്കാൾ കൂടുതൽ തുക എൻഡിഎ സർക്കാർ കേരളത്തിനു നൽകിയെന്നു നിർമല ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ യുപിഎ സർക്കാരിനെ ഉന്നമിട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ ‘ബ്ലാക്ക് പേപ്പറു’മായി കോൺഗ്രസ്. ‘10 വർഷത്തെ അന്യായ കാലം’ എന്ന തലക്കെട്ടിൽ 54 പേജുള്ള കുറ്റപത്രമാണു പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പുറത്തിറക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 411 പ്രതിപക്ഷ എംഎൽഎമാരെ ബിജെപി മറുകണ്ടം ചാടിച്ചെന്ന് ഖർഗെ ആരോപിച്ചു.
Results 1-10 of 38