Activate your premium subscription today
കൊച്ചി∙ കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതോടെ ഈ മാസം 15 വരെ മാർട്ടിൻ പൊലീസ് കസ്റ്റഡിയിലായിരിക്കും.
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അഞ്ചുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ
മലയാറ്റൂർ (കൊച്ചി) ∙ കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപന്റെ മകൾ ലിബ്നയുടെ (12) മൃതദേഹം ഇന്നു കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ സംസ്കരിക്കും. ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30മുതൽ ഒരു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു മലയാറ്റൂർ-കോടനാട് പാലത്തിനു സമീപമുള്ള വാടക വീട്ടിലേക്ക് കൊണ്ടുവരും.
കൊച്ചി∙ കളമശേരിയിലെ കൺവൻഷൻ വേദിയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താൽക്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ അറിയിച്ചു. ഇനിയൊരു അറിയിപ്പ്
സ്ഫോടനങ്ങൾക്കൊപ്പം ‘ഐഇഡി’ എന്ന പേര് എന്നുമുതലാണ് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചത്? 2003 എന്ന് ഉത്തരം. ഇറാഖ് യുദ്ധകാലത്താണ് ഐഇഡി എന്ന വാക്ക് ലോകത്തിന് പരിചിതമായത്. ഇറാഖിൽ സർവസന്നാഹങ്ങളുമായി യുദ്ധത്തിനെത്തിയ യുഎസ് സൈന്യത്തിന് തലവേദന സൃഷ്ടിക്കുവാൻ ഐഇഡിക്ക് കഴിഞ്ഞു. പലപ്പോഴും ചാവേർ ആക്രമണങ്ങളുടെ രൂപത്തിലാണ് അവ എത്തിയത്. കഴിഞ്ഞദിവസം കളമശേരിയിൽ ബോംബ് സ്ഫോടനമുണ്ടായി ആദ്യ മണിക്കൂറിൽ തന്നെ, പൊട്ടിത്തെറിച്ചത് ഐഇഡിയാണെന്ന് കേരള ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥിരീകരിച്ചിരുന്നു.
‘ഞങ്ങൾ സമാധാനപ്രിയരും നിയമത്തെ അനുസരിക്കുന്നവരുമാണ്. എങ്കിലും ഈ ദുരന്തത്തിന്റെ മുറിവുകൾ വർഷങ്ങളോളം ഞങ്ങളിലുണ്ടാകും’, കളമശേരിയിലെ കൺവൻഷൻ വേദിയിൽ മൂന്നു പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനങ്ങൾക്ക് ശേഷം ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗം നടുക്കത്തിലാണ്.
Results 1-6