Activate your premium subscription today
പുത്തൻകുരിശ് ∙ യാക്കോബായ സുറിയാനി സഭ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കുമെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഒാർമദിന ചടങ്ങുകളിൽ സംബന്ധിച്ച ശേഷം അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാ വിശ്വാസികൾ മാത്രമല്ല, വിവിധ ക്രൈസ്തവ സഭകളുടെയും ഹിന്ദു, മുസ്ലിം അടക്കം സകല മതവിഭാഗങ്ങളുടെയും ഹൃദയത്തിൽ ജീവിക്കുന്നയാളാണ് ശ്രേഷ്ഠ ബാവായെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ സഭാ ശുശ്രൂഷയിൽ അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണു ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അമരക്കാരനാവുന്നത്. സഭയുടെ ഏതു പ്രതിസന്ധി ഘട്ടത്തിലും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ നിഴലായി അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു. തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വാർധക്യ കാലത്ത് അദ്ദേഹം ഏറെ വിശ്വാസത്തോടെ ചുമതലകൾ കൈമാറിയതും ജോസഫ് മാർ ഗ്രിഗോറിയോസിനാണ്.
കോലഞ്ചേരി ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 30-ാം ഓർമ ദിനം യാക്കോബായ സുറിയാനി സഭയുടെ പള്ളികളിൽ ആചരിച്ചു. പള്ളികളിൽ കുർബാന, അനുസ്മരണ സമ്മേളനം, പാച്ചോർ നേർച്ച എന്നിവ നടത്തി. ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാന നടന്നു. ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പ്രധാന കാർമികത്വവും ഐസക് മാർ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവർ സഹ കാർമികത്വവും വഹിച്ചു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വേര്‍പാടില്‍ ഫൊക്കാന അനുസ്മരണ യോഗം സംഘടിപ്പിച്ചു. അമേരിക്കൻ ഭദ്രാസനാധിപന്‍ യെല്‍ദോ മോര് തീത്തോസ് മെത്രാപ്പൊലീത്ത, മന്ത്രി വി. എൻ. വാസവൻ, സിറോ മലബാർ സഭയുടെ തിരുമേനി മാർ ജോയി ആലപ്പാട്, മാർത്തോമ്മാ സഭ തിരുമേനി റവ. ഡോ. എബ്രഹാം മാർ പൗലോസ്, കെപിസിസി പ്രസിഡന്റ് സുധാകരൻ എം.പി തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമ ദിനാചരണത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പങ്കെടുക്കും. ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ 40–ാം ചരമദിനം വിപുലമായി ആചരിക്കാൻ യാക്കോബായ സഭാ വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. കുർബാനയ്ക്കും കബറിങ്കലെ ധൂപ പ്രാർഥനയ്ക്കും പരിശുദ്ധ പാത്രിയർക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ബാവായുടെ അനുസ്മരണ സമ്മേളനം നടത്താനും വർക്കിങ് കമ്മിറ്റി തീരുമാനിച്ചു.
ഡിട്രോയിറ്റ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹൂസ്റ്റണിലെ ഇന്റർനാഷനൽ പ്രയർ ലൈൻ 547-ാം സെഷൻ.
Results 1-6 of 30