Activate your premium subscription today
കോട്ടയം ∙ മൈക്കിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൈക്ക് ഓപ്പറേറ്ററോടു ദേഷ്യപ്പെടുന്നതിനെ വിമർശിച്ച് ധ്യാനപ്രസംഗകൻ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. പാലായിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൈക്കിന്റെ പ്രശ്നത്തിനു മൈക്ക് ഓപ്പറേറ്ററെ അസഭ്യം
പാല∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി ഫാ. ജോസഫ് പുത്തന്പുരയ്ക്കല്. പ്രസംഗിക്കുന്നതിനിടെ മൈക്കിനു സംഭവിച്ച തകരാറിന്റെ പേരിൽ മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ ഇരുവരും നടത്തിയ മോശം പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാ. ജോസഫ്
സാധാരണ അച്ചൻമാരെ പള്ളിമേടകളിലാണു കാണുന്നതെങ്കിൽ ഈ അച്ചനെ നമ്മൾ കൂടുതലും കണ്ടിരിക്കുന്നതു യുട്യൂബിലാണ്. സാധാരണ ക്രിസ്ത്യാനികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ധ്യാനം കൂടുമെങ്കിൽ ഈ അച്ചന്റെ ധ്യാനപ്രസംഗം ദിവസവും എടുത്തു കാണുന്നവരുണ്ട്. ഡിപ്രഷനും ടെൻഷനുമൊക്കെ അടിച്ചിരിക്കുന്നവർ പോലും അച്ചന്റെ രണ്ടു തമാശ കേട്ടാൽ മതി, ആകെമൊത്തമൊന്നു കൂളാകും. കാപ്പിപ്പൊടിയച്ചൻ എന്നും ചിരിയച്ചൻ എന്നുമൊക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ന്യൂജെൻ കുട്ടികൾക്കു വരെ ആവേശമാണ്. ‘‘അച്ചാ രണ്ട് തമാശ പറയ്’’ എന്ന് ആർക്കും സ്വാതന്ത്ര്യത്തോടെ പറയാവുന്നത്ര അടുപ്പമുള്ള ഒരാൾ. ഇടുക്കിയിലെ വലിയ തോവാള എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാധാരണ ആൺകുട്ടികൾ പത്താം ക്ലാസിനു ശേഷം സെമിനാരി പഠനത്തിനു ചേരുമ്പോൾ ഇദ്ദേഹം സെമിനാരിയിൽ ചേർന്നതു കോളജ് പഠനത്തിനു ശേഷം. അഞ്ച് മക്കളിൽ ഏറ്റവും ഇളയവൻ ആയതുകൊണ്ടും മൂത്ത രണ്ട് സഹോദരങ്ങൾ ചെറുപ്പത്തിലേ മരിച്ചതുകൊണ്ടും മകന്റെ സെമിനാരി പഠനത്തെ മാതാപിതാക്കൾ അത്ര പ്രോത്സാഹിപ്പിച്ചില്ല. കോളജ് പഠനം കഴിഞ്ഞും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സെമിനാരിയിൽ ചേർന്നോളൂ എന്ന് അനുമതിയും കൊടുത്തു. കഥാപ്രസംഗം ആയിരുന്നു അന്നു ഹരം. കൂട്ടിനു രാഷ്ട്രീയവും. കിലോമീറ്ററുകൾ നടന്നാണ് അന്ന് കുട്ടികൾ കോളജിൽ എത്തിയിരുന്നത്. കട്ടപ്പയിലെ കുന്നിൻമുകളിലിരിക്കുന്ന കോളജ് താഴെ എത്തിക്കാൻ അന്നു നടന്ന സമരത്തിൽ സ്ഥിരം സാന്നിധ്യമായിരുന്നു. കഥപറഞ്ഞും രാഷ്ട്രീയം കളിച്ചും സമരം നയിച്ചുമൊക്ക പയ്യൻ മിന്നും താരമായി. അന്നത്തെ വിളച്ചിലുകളൊക്കെ ഇന്ന് യൂട്യൂബിൽ താരമാകാൻ സഹായകമായെന്ന് അച്ചൻ പറയുന്നു. വൈദികനായില്ലായിരുന്നെങ്കിൽ രാഷ്ട്രീയക്കാരനാകുമായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ഒരു ചെറുപുഞ്ചിരിയോടെ. കാണാം ക്രിസ്മസ് സ്പെഷൽ അഭിമുഖം...
Results 1-3