Activate your premium subscription today
തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക്
ഭുവനേശ്വർ∙ 46 വർഷത്തിന് ശേഷം തുറന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ അകത്തെ അറയിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. നാലു പെട്ടികളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളാണ് ക്ഷേത്രത്തിനുള്ളില് തന്നെയുള്ള താൽക്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. 46 വർഷങ്ങൾക്ക് മുൻപാണ് രത്നഭണ്ഡാരം അവസാനമായി ഓഡിറ്റിങ് നടത്തുന്നതിനായി തുറന്നത്.
ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ ക്ഷേത്രത്തിലെ നിലവറ ഇന്നു തുറക്കുകയാണ്. ക്ഷേത്രത്തിലെ കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ
ഭുവനേശ്വർ ∙ താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്ന ഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറന്ന് കണക്കെടുക്കും. 14ന് നിലവറ തുറന്ന് കണക്കെടുക്കാനായി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഹാജരാക്കാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് ജസ്റ്റിസ് ബിശ്വനാഥ് രഥ് ചെയർമാനായ ഉന്നത തല സമിതി നിർദേശം നൽകി. താക്കോൽ എത്തിച്ചില്ലെങ്കിൽ പൂട്ടുപൊളിക്കാനാണ് തീരുമാനം. 1978 ലാണ് ഭണ്ഡാരം ഏറ്റവും അവസാനമായി തുറന്നത്.
പുരി ∙ ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. ഞായറാഴ്ച വൈകിട്ട് പുരിയിലെ ബഡാ ഡൻഡ റോഡിൽ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാഹചര്യം
ഭുവനേശ്വർ ∙ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ കളഞ്ഞുപോയ താക്കോൽ ഒഡീഷ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. 2018 ൽ താക്കോൽ നഷ്ടമായ സംഭവം ബിജു ജനതാദൾ സർക്കാരിനെതിരായ ആയുധമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രചാരണം നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ഇതു സംബന്ധിച്ച രഹസ്യങ്ങൾ പുറത്തുവിടുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഭുവനേശ്വർ ∙ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ‘അനന്തരാവകാശി’യായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ.പാണ്ഡ്യൻ ബിജു ജനതാദളിൽ ഔദ്യോഗികമായി ചേർന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാരും പാർട്ടിയുടെ പ്രമുഖ നേതാക്കളും പങ്കെടുത്തു. പാണ്ഡ്യനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്യുന്നതായും ഒഡീഷയിലെ ജനങ്ങൾക്കു വേണ്ടി അദ്ദേഹം ആത്മാർഥമായി പ്രവർത്തിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും നവീൻ പറഞ്ഞു.
ന്യൂഡൽഹി∙ പുതിയ ഇന്ത്യയുടെ രൂപമാണ് വന്ദേഭാരത് ട്രെയിനെന്നും, ഇവ ഓടുന്ന സ്ഥലങ്ങളിൽ രാജ്യത്തിന്റെ വികസനപുരോഗതി വ്യക്തമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയ്ക്ക് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ പ്രധാനമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. ഭഗവാൻ കൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ചടങ്ങായ ഈ ക്ഷേത്രത്തിലെ രഥോത്സവം പ്രസിദ്ധമാണ്. 12–ാം നൂറ്റാണ്ടിൽ നിർമിച്ചതാണു ജഗന്നാഥക്ഷേത്രം. ജഗന്നാഥൻ അഥവാ കൃഷ്ണനാണു ഈ ക്ഷേത്രത്തിലെ
Results 1-9