Activate your premium subscription today
തണുപ്പിന്റെ തലസ്ഥാനമാണ് അന്റാർട്ടിക്ക. ആർക്കും ഭരണമില്ലാത്ത ആ വൻകരയിൽ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള രാജ്യാന്തര സഹകരണം മാത്രമാണുള്ളത്. അവിടത്തെ പരിസ്ഥിതിസംരക്ഷണത്തിന്റെ അടിസ്ഥാനം 1961ൽ നിലവിൽവന്ന അന്റാർട്ടിക്ക ഉടമ്പടിയാണ്. അതാണ് അന്റാർട്ടിക്കയുടെ ഭരണഘടന. ഉടമ്പടിയിലുൾപ്പെട്ട 57 രാജ്യങ്ങൾ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണവും ശാസ്ത്രഗവേഷണവും മുൻനിർത്തിയുള്ള നയരൂപീകരണം നടത്തുകയും ചെയ്യുന്നു. ഇത്തവണത്തെ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിന് (എടിസിഎം) ആതിഥ്യം വഹിച്ചതു കൊച്ചിയാണ്. അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ ലോകത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായി ഈ നിർണായക സമ്മേളനം.
ന്യൂഡൽഹി ∙ അന്റാർട്ടിക്കയിൽ ഇന്ത്യയുടെ പുതിയ ഗവേഷണകേന്ദ്രം ‘മൈത്രി–2’ 2029 ൽ യാഥാർഥ്യമാകും. കിഴക്കൻ അന്റാർട്ടിക്കയിൽ നിലവിലുള്ള ‘മൈത്രി’ സ്റ്റേഷനു 30 വർഷത്തിലേറെ പഴക്കമുള്ളതിനാലാണ് സമീപത്തു പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. പ്രാഥമിക സർവേ പുരോഗമിക്കുകയാണെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
ധ്രുവങ്ങൾ, ആർട്ടിക് പര്യവേക്ഷണം ഇവയൊക്കെ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ. ഇക്കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതാ ഒരു ആർട്ടിക് യാത്ര. അങ്ങു ദൂരെ, മഞ്ഞുമലകൾക്കിടയിൽ ഇന്ത്യയ്ക്കൊരു വീടുണ്ട്- ഹിമാദ്രി. പകൽ മാത്രമാണ് ഇവിടെ ആൾ താമസമുണ്ടാകുക. രാത്രിയായാൽ മിക്കവരും മടങ്ങും. മഞ്ഞുപാളികളെക്കുറിച്ച്
Results 1-3