Activate your premium subscription today
ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചാന്ദ്ര യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. നിര്ണായകമായ ആ നേട്ടം രാജ്യത്തിന്റ അഭിമാനം
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്ര വിജയത്തിന്റെ ഒരു വർഷം തികയുന്ന 2023 ഓഗസ്റ്റ് 23ന് ഇന്ത്യ അതിന്റെ ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. . കഴിഞ്ഞ വർഷം ഈ ദിവസമാണ് ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ
ബെംഗളൂരു∙ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 1ന്റെ മിഷൻ ഡയറക്ടറുമായ ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1978 മുതൽ 2014 വരെ ഐഎസ്ആർഒയിൽ പ്രവർത്തിച്ചു. യുആർ റാവു സാറ്റലൈറ്റ് സെന്റർ, ഐഎസ്ആർഒ
കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ ആ വാർത്ത അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ പുറത്തുവിട്ടത്. ഏറെ കാത്തിരിക്കപ്പെട്ട ചന്ദ്രദൗത്യമായ ആർട്ടിമിസ് 2026ലേക്ക് നാസ നീട്ടി വച്ചു. ഈ വർഷവും അടുത്തവർഷവുമായി ചന്ദ്രനിൽ ആളെയെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നതാണ് നാസ. എന്നാൽ സാങ്കേതികപരമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടിയാണ്
ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താൻ ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ അറിയിച്ചു. ലാൻഡറും റോവറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനാണു ശ്രമം. എന്നാൽ, ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ സമൂഹമാധ്യമമായ എക്സിൽ
ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്.
ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി. ചന്ദ്രനിൽ പ്രയാണം തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ വിക്രമിനെ പകർത്തിയത്.
ആദ്യം എത്തുന്നവരാണ് ഒരു നാടിന്റെ അധിപരാകുന്നതെങ്കിൽ ഇന്ത്യയാണ് ഇനി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ തലപ്പത്ത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ–ഇസ്റോ) ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത് ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാകുമോ? ഒന്നര പതിറ്റാണ്ടു മുൻപ് ചന്ദ്രനിൽ ഇറങ്ങാതെതന്നെ അതിന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ജല സാന്നിധ്യം കണ്ടെത്തിയത് ഇസ്റോയുടെ ചന്ദ്രയാൻ 1 ദൗത്യമാണ്. അതിന്റെ തുടർ പര്യവേക്ഷണവും ചന്ദ്രന്റെ കൂടുതൽ സാധ്യതകളും മനസ്സിലാക്കുകയാണ് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് ദക്ഷിണ ധ്രുവം ഗവേഷകരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ അക്ഷയഖനിയാകുന്നത്? ചന്ദ്രയാൻ 3 ഇറങ്ങിയതിനിപ്പുറം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാമാണ്?
2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്ആർഒ ഇന്ത്യയ്ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്ത്രജ്ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.
ചന്ദ്രയാൻ 3 ൽ നിന്നുള്ള ഏതു സൂചനകളും ലോകത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം, ആദ്യമായാണു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശവാഹനം ഇറങ്ങുന്നത്. അജ്ഞാതമായ ഈ പ്രദേശത്തെക്കുറിച്ച് അറിയാൻ ശാസ്ത്രലോകം കാത്തിരിക്കുകയാണ്. ജലഗർത്തങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന പ്രദേശമാണിവിടം. നേരത്തേ ചന്ദ്രയാൻ 1 വഴി കിട്ടിയ പ്രാഥമിക വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ കൃത്യത ചന്ദ്രയാൻ 3 തരുമെന്നാണു പ്രതീക്ഷ.
Results 1-10 of 33