Activate your premium subscription today
ഇന്ത്യൻ വംശജയായ, നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ‘കുടുങ്ങി’ നാളുകളായി. ഇതിനോടകം ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടിയിരുന്ന സുനിത ഇനി 2025 ഫെബ്രുവരി കാത്തിരിക്കണം. അതിനിടയിൽ ആരോഗ്യത്തിനുൾപ്പെടെ ഭീഷണിയുണ്ട്. എന്നാൽ അതൊന്നും ബഹിരാകാശയാത്രികരാകുക എന്ന സ്വപ്നത്തിൽനിന്ന് നമ്മുടെ ചെറുപ്പക്കാരെ അകറ്റുന്നില്ല. പകരം അവര്‍ കൂടുതൽ ത്രില്ലടിക്കുകയാണ്. ബഹിരാകാശം പോലെ അനന്തമായ സാധ്യതകളാണ് ബഹിരാകാശ യാത്രികരാകാനുള്ള പഠനത്തിലും ഉള്ളതുതന്നെ കാരണം. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ഉൾപ്പെടെ വിജയിച്ചപ്പോൾ ഇന്ത്യ എങ്ങനെയാണ് അത് ആഘോഷിച്ചതെന്ന് നാം കണ്ടത്. അത്തരത്തിൽ ‘ഗ്ലാമറുള്ള’ ജോലിയായും ബഹിരാകാശ ഗവേഷണം മാറിയിരിക്കുന്നു. അതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്ക് തന്റെ സ്പേസ് എക്സ് കമ്പനിയിലൂടെ നടത്തുന്ന അമ്പരപ്പിക്കുന്ന സാഹസിക സ്പേസ് യാത്രകളും പരീക്ഷണങ്ങളും മറുവശത്ത്. ഇത്തരത്തില്‍ ബഹിരാകാശത്താകെ അവസരങ്ങളുടെ പുതുമഴയാണ്. പക്ഷേ അത്ര എളുപ്പം ബഹിരാകാശ യാത്രികനാകാന്‍ സാധിക്കുമോ? അതിന്റെ സാധ്യതകൾ എന്തെല്ലാമാണ്? എത്രയായിരിക്കും നാസയിലെ ശമ്പളം? ബഹിരാകാശ യാത്രികനാകാൻ എന്തെല്ലാം പഠിക്കണം?
കൂട്ടുകാർ ആവശ്യപ്പെട്ടതുപോലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ വിശേഷങ്ങൾ അടുത്തറിയാം. നിലയത്തിന്റെ ആദ്യഘടകം ബഹിരാകാശത്ത് എത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു, കേട്ടോ. ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അത്യാധുനിക ഗവേഷണ ലബോറട്ടറി – അതാണ് രാജ്യാന്തര ബഹിരാകാശ നിലയം (ISS- International Space
ചൊവ്വയിലെ ഒരു വലിയ സങ്കീർണഘടനയുടെ ചിത്രം വൈറലാകുന്നു. ഏകദേശം 1190 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും 6 കിലോമീറ്റർ ആഴവുമുള്ളതാണ് ഘടന. മണൽക്കുന്നുകളും മലയിടുക്കുകളുമെല്ലാം ഇവിടെയുണ്ട്. കയറിയാൽ ഇറങ്ങാൻ പ്രയാസമുള്ള ലാബ്റിന്ത് ഘടനകളെ അനുസ്മരിപ്പിക്കുന്നതിനാൽ നോക്ടിസ് ലാബ്റിന്തസ്(Noctis
ഈ ജനുവരിയിൽ ഇരുപതാം വാർഷികത്തിലേക്കു കടക്കുകയാണ് ഹൈഗൻസ് ദൗത്യത്തിന്റെ വിജയം. 2005 ജനുവരി 14 –അന്നാണ് ലോകത്തിന്റെ എല്ലാ ശ്രദ്ധയും പേറി യാത്ര തുടങ്ങിയ ഒരു ദൗത്യം സവിശേഷമായ ഒരിടത്ത് എത്തിയത്.ശനിയുടെ ചന്ദ്രനായ ടൈറ്റന്റെ സമീപത്തെത്തിയതായിരുന്നു ഇരട്ടകളായ കസീനിയും ഹൈഗൻസും.കസീനി ഒരു ഉപഗ്രഹവും ഹൈഗൻസ് ഒരു
കളമശേരി ∙ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർഥികളുടെ കൂട്ടായ്മയായ ഹൊറൈസൺ, യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന റോബട്ടിക് മത്സരമായ യൂറോപ്യൻ റോവർ ചാലഞ്ച് ഫൈനലിൽ മത്സരിക്കുന്നതിനു യോഗ്യത നേടി. സെപ്റ്റംബറിൽ പോളണ്ടിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്ന 25 ടീമുകളിൽ ഒന്നാണ് ഇവർ. ഇന്ത്യയിൽ നിന്ന് 3 ടീമുകളുണ്ട്. കുസാറ്റിലെ വിദ്യാർഥികളിൽ നിന്നു ടാലന്റ് ഹണ്ടിങ് നടത്തിയാണ് ഹൊറൈസൺ പ്രതിഭകളെ കണ്ടെത്തുന്നത്. 15 പെൺകുട്ടികൾ ഉൾപ്പെടെ 38 അംഗങ്ങളാണ് കൂട്ടായ്മയിൽ. 2020 ലെ യൂറോപ്യൻ റോവർ ചാലഞ്ച് മത്സരത്തിൽ 32–ാം സ്ഥാനത്തെത്തിയിരുന്നു. യുഎസ്എയിലെ ‘ദ് മാർസ് സൊസൈറ്റി’ സംഘടിപ്പിച്ച യൂണിവേഴ്സിറ്റി റോവർ ചാലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട 96 ടീമുകളിൽ ഒന്നാകാനും കുസാറ്റ് സംഘത്തിനു കഴിഞ്ഞു.
2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.
വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായി ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ജ്യൂസ് (JUpiter ICy moons Explorer) എന്നു പേരിട്ടിരിക്കുന്ന പേടകത്തിന്റെ അവസാന വട്ട പരീക്ഷണങ്ങള്‍ ഫ്രാന്‍സിലെ ടൗലോസില്‍ പുരോഗമിക്കുകയാണ്. ഇതിനു ശേഷം ദക്ഷിണ അമേരിക്കയിലെ വിക്ഷേപണ
ഏകദേശം 40 വര്‍ഷം മുമ്പാണ് നാസയുടെ സ്കൈലാബ് എന്ന സാറ്റലൈറ്റ് ഭൂമിയില്‍ പതിച്ചത്. അതുപോലെ ജനുവരി 8, 2023ന്, അമേരിക്കന്‍ സമയം വൈകീട്ട് 6:40 ന് 'ഏര്‍ത് റേഡിയേഷന് ബജറ്റ് സാറ്റലൈറ്റ്' (ഇആര്‍ബിഎസ്) ഭൂമിയില്‍ പതിച്ചേക്കാമെന്നും, അപകടം സംഭവിച്ചേക്കാമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ലോകത്തെ ഏറ്റവും അതിജീവനശേഷിയുള്ളള ജീവികളാണ് ടാർഡിഗ്രേഡുകൾ. അതിസൂക്ഷജീവികളായ ഇവയെ ഇക്കാരണം കൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും ശക്തിയുള്ള ജീവികളായി കണക്കാക്കുന്നതും. സൂക്ഷ്മദർശനി ഉപയോഗിച്ച് മാത്രം കാണാൻ കണിയുന്ന ഈ ജീവികൾ ഒരു പക്ഷേ കരുത്തുറ്റ ഒരു പന്നിയേയോ കാണ്ടാമൃഗത്തേയോ ഓർമിപ്പിച്ചേക്കാം.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വെഗ റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയം. ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിച്ച റോക്കറ്റിന്റെ നിയന്ത്രണം രണ്ട് മിനിറ്റിനുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. ഫ്രാന്‍സിന്റെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്ന റോക്കറ്റാണ് തകര്‍ന്നു വീണത്. കഴിഞ്ഞ എട്ടു
Results 1-10 of 34