Activate your premium subscription today
അബുദാബി ∙ അറബ് ലോകത്തിന്റെ സ്വപ്നം ബഹിരാകാശത്ത് സാക്ഷാത്കരിച്ച സുൽത്താൻ അൽ നെയാദി പറന്നിറങ്ങിയത് യുഎഇയുടെ സ്നേഹത്താവളത്തിൽ.
186 ദിവസം, അതായത് 4400 മണിക്കൂറിലേറെ, ഈ സമയമത്രയും ബഹിരാകാശത്തു ജീവിതം. അങ്ങനെ ഏറ്റവുമധികം സമയം ബഹിരാകാശത്തു ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെ കാത്തിരിക്കുകയാണ് രാജ്യം. ആറു മാസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 4നു രാവിലെയാണു ഭൂമിയെ തൊട്ടത്. യുഎസിലെ ഫ്ലോറിഡയിൽ ‘ലാൻഡ്’ ചെയ്ത അൽ നെയാദി യുഎഇയിലേക്ക് എത്തുമ്പോൾ വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് ഭരണാധികാരികളും ജനങ്ങളും. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യവും ആദ്യ ബഹിരാകാശ നടത്തും (സ്പേസ് വോക്ക്) പൂർത്തിയാക്കി ഭൂമിയിലെത്തിയ അൽ നെയാദിയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയത് ഒട്ടേറെ റെക്കോർഡുകളാണ്. എന്തുകൊണ്ടാണ് നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇക്ക് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? എന്തൊക്കെയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ കൈവരിച്ച നേട്ടങ്ങൾ?
ദുബായ്∙ യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി 26ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കുതിക്കും. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് യാത്ര.......
Results 1-3