Activate your premium subscription today
പാരിസ് ∙ ഒളിംപിക് ടെന്നിസ് വനിതാ സിംഗിൾസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ യുഎസ് താരം കൊക്കോ ഗോഫ് പുറത്ത്. മൂന്നാം റൗണ്ടിൽ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനോടു പരാജയപ്പെട്ട ഇരുപതുകാരി ഗോഫ് കണ്ണീരോടെയാണ് കളം വിട്ടത്. സ്കോർ: 7–6,6–2. ഒരു ലൈൻ കോളിന്റെ പേരിൽ അംപയറോടു ദീർഘനേരം തർക്കിച്ചതിനു പിന്നാലെയാണ് ഇവിടെ രണ്ടാം സീഡായ ഗോഫിന്റെ തോൽവി.
പാരിസ് ∙ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ്എയുടെ പതാക വഹിക്കാൻ യുവ ടെന്നിസ് താരം കോക്കോ ഗോഫ്. ഒളിംപിക്സിൽ യുഎസിന്റെ പതാക വഹിക്കുന്ന ആദ്യ വനിതാ ടെന്നിസ് താരമാകും ഇരുപതുകാരിയായ ഗോഫ്. ബാസ്കറ്റ്ബോൾ താരം ലെബ്രോൺ ജയിംസാണ് പുരുഷ ടീം പതാകയേന്തുന്നത്.
6 വർഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടത്തിനു യുഎസിൽ നിന്നുതന്നെ ഒരു അവകാശി പിറന്നിരിക്കുന്നു. ആർതർ ആഷ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ യുഎസ് ആരാധകരെ സാക്ഷിനിർത്തി ഫ്ലോറിഡയിൽ നിന്നുള്ള പത്തൊൻപതുകാരി കൊക്കോ ഗോഫ് യുഎസ് ഓപ്പണിൽ തന്റെ കന്നിക്കിരീടം ചൂടി. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെയാണ് ഗോഫ് തോൽപിച്ചത് (2-6, 6-3, 6-2).
സ്റ്റോപ് ഗൺ വയലൻസ് (തോക്കുകൾ ഉപയോഗിച്ചുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കൂ)– കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനൽ ജയത്തിനു ശേഷം കോർട്ടിൽ തൊട്ടടുത്തുണ്ടായ ക്യാമറയുടെ ലെൻസിൽ കൊക്കോ ഗോഫ് ഇങ്ങനെ എഴുതി. യുഎസിലെ ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ 21 പേരുടെ മരണത്തിനു കാരണമായ വെടിവയ്പിനെതിരെ ഒരു പതിനെട്ടുകാരിയുടെ പ്രതിഷേധമായിരുന്നു അത്.
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ കന്നിക്കിരീടം സ്വന്തമാക്കി കൊക്കോ ഗോഫ്. 19–ാം വയസ്സിൽ താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയർത്തിയത്. സ്കോര് 2–6, 6–3, 6–2. രണ്ട് മണിക്കൂർ
യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ‘ഓൾ അമേരിക്കൻ പോരാട്ടം’ വരുമെന്നു പ്രതീക്ഷിച്ചാണ് ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ കാണാൻ യുഎസ് ആരാധകർ ഒഴുകിയെത്തിയത്. ബെലാറൂസിന്റെ അരീന സബലേങ്കയ്ക്കെതിരെ ആദ്യ സെറ്റ് യുഎസ് താരം മാഡിസൻ കീസ് ആധികാരികമായി (6–0) നേടിയതോടെ അവരത് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, രണ്ടാം സീഡ് സബലേങ്ക കളി തുടങ്ങിയത് രണ്ടാം സെറ്റിലാണ്! ആദ്യ സെറ്റിൽ ദയനീയ തോൽവി വഴങ്ങിയ സബലേങ്ക, രണ്ടും മൂന്നും സെറ്റുകൾ പൊരുതിനേടി (7–6, 7–5) ഫൈനലിലേക്ക് മാർച്ച് ചെയ്തു.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽനിന്ന് വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്ക് പുറത്ത്. 22–ാം സീഡായ കസഖ്സ്ഥാൻ താരം എലേന റിബകീനയാണ് പോളണ്ട് താരമായ ഇഗയെ നാലാം റൗണ്ടിൽ തോൽപിച്ചത് (6–4, 6–4). കഴിഞ്ഞ വിമ്പിൾഡൻ ചാംപ്യനായ റിബകീന ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തുന്നത്.
പാരിസ് ∙ ആഷ് ബാർട്ടിയുടെ അപ്രതീക്ഷിത വിരമിക്കലിനുശേഷം വനിതാ ടെന്നിസിൽ പുതിയ ചാംപ്യനെ തേടുന്ന ആരാധകർക്ക് ഇഗ സ്യാംതെക്കിന്റെ ഉറച്ച മറുപടി; ഇതാ ഞാൻ. യുഎസിന്റെ കൗമാര താരം കൊക്കോ ഗോഫിന്റെ വെല്ലുവിളികളെ അനായാസം അതിജീവിച്ച്, 21
Results 1-8