യുഎസിന്റെ കൊക്കോ ഗോഫ് ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ വീണു; സ്പാനിഷ് താരം സെമിയിൽ

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ യുഎസ് താരം കൊക്കോ ഗോഫിനു തോൽവി. വനിതാ സിംഗിൾസിൽ സ്പാനിഷ് താരം പൗല ബഡോസയോടാണ് ഗോഫ് തോറ്റത്. 11–ാം സീഡായ പൗല 7–5, 6–4ന് ഗോഫിനെ തോൽപിച്ചാണു സെമി ഫൈനലിലേക്കു മുന്നേറിയത്. സ്പാനിഷ് താരം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്‍ലാം സെമി ഫൈനലിലെത്തുന്നത്.
വനിതാ സിംഗിൾസ് ഗ്രാൻഡ്സ്‍ലാം സെമി ഫൈനലിൽ കടക്കുന്ന നാലാമത്തെ മാത്രം താരമാണ് പൗല ബഡോസ എന്ന പ്രത്യേകതയുമുണ്ട്. തുടക്കം മുതൽ മികച്ച ടെന്നിസ് കളിക്കുന്ന കൊക്കോ ഗോഫിനെ പരാജയപ്പെടുത്തിയതു ഗംഭീര അനുഭവമായിരുന്നെന്ന് പൗല മത്സര ശേഷം പ്രതികരിച്ചു. ചൊവ്വാഴ്ച നടക്കുന്ന വനിതാ സിംഗിൾസ് രണ്ടാം സെമിയിൽ അരിന സബലെങ്കയും പാവ്‍ലിചെങ്കോവയും ഏറ്റുമുട്ടും.