Activate your premium subscription today
വിജയങ്ങൾക്കു നടുവിൽ മിന്നിത്തിളങ്ങി നിൽക്കുന്ന രോഹൻ ബൊപ്പണ്ണയോടു ഗായകൻ വിജയ് യേശുദാസിന്റെ ചോദ്യങ്ങളിലൊന്നു തോൽവിയെക്കുറിച്ചായിരുന്നു. ‘പരാജയങ്ങളുടെ ഒരു കാലമുണ്ടായിരുന്നല്ലോ താങ്കൾക്ക്. ആ സമയത്തെ എങ്ങനെ അതിജീവിച്ചു?’ രോഹൻ പുഞ്ചിരിയോടെ വിജയിനോടു പറഞ്ഞു: ‘ശരിയാണ്, എനിക്കും ഒരു പരാജയകാലം ഉണ്ടായിരുന്നു. 2021ൽ ആദ്യ 5 മാസങ്ങൾക്കിടെ ഒരു കളി പോലും എനിക്കു ജയിക്കാൻ കഴിഞ്ഞില്ല.
വിമ്പിൾഡനിലെ സെന്റർ കോർട്ട് പോലെ പ്രതീക്ഷയുടെ പച്ചപ്പണിഞ്ഞ വേദി. ഒത്ത നടുവിൽ എല്ലാവരുടെയും കണ്ണുകളുടെ ‘എയ്സ്’ ഏറ്റുവാങ്ങി മന്ദഹാസത്തോടെ രോഹൻ ബൊപ്പണ്ണ. കയ്യിൽ റാക്കറ്റിനു പകരം മൈക്ക്. ടെന്നിസ് മത്സരത്തിലെ ടൈബ്രേക്കർ സമ്മർദ നിമിഷങ്ങൾക്കു സമാനമായ ആകാംക്ഷയ്ക്കൊടുവിൽ ബൊപ്പണ്ണ പ്രഖ്യാപിച്ചു: ‘മനോരമ സ്പോർട്സ് സ്റ്റാർ, എം. ശ്രീശങ്കർ..’ സദസ്സിൽ നിലയ്ക്കാത്ത കയ്യടി. 12–ാം വയസ്സിൽ തന്നെ ഒളിംപ്യൻ ശങ്കർ എന്ന ഇമെയിൽ വിലാസമുണ്ടാക്കാൻ ആത്മവിശ്വാസം കാണിച്ച കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ വിനയം വിടാത്ത പതിവു പുഞ്ചിരിയോടെ വേദിയിലേക്ക്.
കായികകേരളത്തിന്റെ നല്ലകാലം കൊഴിഞ്ഞുപോയെന്നു വിലപിക്കുകയാണോ പുതിയ സുവർണകാലം വാർത്തെടുക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനുള്ള സാർഥകമായ ഉത്തരമാണ് മലയാള മനോരമ സ്പോർട്സ് അവാർഡുകൾ. പരിശീലിക്കാൻ മെച്ചപ്പെട്ട സൗകര്യമില്ലാതെയും മികവിനുള്ള അംഗീകാരം ലഭിക്കാതെയും തഴയപ്പെടുന്ന കായികമേഖലയെ രാജ്യമറിയുന്ന ആദരം നൽകി പ്രോത്സാഹിപ്പിക്കുന്ന സ്പോർട്സ് അവാർഡ് ആറാം തവണയും പ്രൗഢഗംഭീരമായ ചടങ്ങിൽ, അർഹമായ കൈകളിലെത്തിയിരിക്കുന്നു.
കൊച്ചി ∙ ലോങ് ജംപ് താരം എം. ശ്രീശങ്കറിന് മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാരം. 5 ലക്ഷം രൂപയും ട്രോഫിയും ശ്രീശങ്കർ ലോക ടെന്നിസിലെ ഇന്ത്യൻ അദ്ഭുതം രോഹൻ ബൊപ്പണ്ണയിൽനിന്നു സ്വീകരിച്ചു. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ അവതരിപ്പിക്കുന്ന സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിൽ കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബി രണ്ടാം സ്ഥാനവും
ലോങ്ജംപ് താരം എം.ശ്രീശങ്കർ, ക്രിക്കറ്റ് താരം സച്ചിൻ ബേബി, പാരാഷൂട്ടർ സിദ്ധാർഥ ബാബു; കായിക കേരളം ആകാംക്ഷയോടെ കാത്തിരുന്ന പേരുകൾ! കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ ‘മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2023’ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ഈ മൂന്നു കായിക പ്രതിഭകൾ.
എടിപി ടൂറിലെ ‘സീനിയർ സിറ്റിസനായ’ രോഹൻ ബൊപ്പണ്ണയുടെ ആദ്യപ്രണയം ടെന്നിസല്ല! കുടകിലെ കാപ്പിയുടെ നറുമണവും അതിന്റെ ചൂടും ചൂരുമൊക്കെയാണ്. കുടകിലെ കാപ്പി എസ്റ്റേറ്റിൽ കളിച്ചു വളർന്ന കാലത്ത് ആദ്യമായി റാക്കറ്റെടുത്ത രോഹൻ പതിറ്റാണ്ടുകൾക്കു ശേഷവും നേട്ടങ്ങളിൽനിന്നു നേട്ടങ്ങളിലേക്കു കുതിക്കുകയാണ്. ഡബിൾസ് പങ്കാളി മാത്യു എബ്ദനൊപ്പം 43–ാം വയസ്സിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും 44–ാം വയസ്സിൽ മയാമി ഓപ്പൺ കിരീടവും നേടിക്കഴിഞ്ഞു
ചുറ്റുവട്ടത്തു നിന്നു കണ്ടെടുത്ത 7 കുട്ടികളുമായി 12 വർഷം മുൻപു റെഡ്ലാൻഡ്സ് വോളിബോൾ സെന്റർ ആരംഭിക്കുമ്പോൾ വരന്തരപ്പിള്ളിയുടെ വോളിബോൾ പെരുമ നിറംമങ്ങിയ കാലമായിരുന്നു. രാജ്യാന്തര താരം സിറിൽ സി. വള്ളൂരിനു ജന്മംനൽകിയ നാട്ടിൽ വോളിബോൾ ഇല്ലാതാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കി, ഉയരങ്ങളിലെ വിജയങ്ങളിലൂടെയുള്ള യാത്രയിലാണ് റെഡ്ലാൻഡ്സ്.
കോഴിക്കോട് ∙ ഫുട്ബോളും വോളിബോളും നെഞ്ചിലേറ്റുന്നവരാണ് കോഴിക്കോട്ടെ കൊടുവള്ളി, മടവൂർ പ്രദേശവാസികൾ. ഇവർക്കു മുന്നിൽ കായികമേഖലയിലെ വൻ സാധ്യതകൾ പരിചയപ്പെടുത്തുകയും പെൺകുട്ടികൾ അടക്കമുള്ളവരെ ദേശീയമെഡൽ നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി. വിദ്യാർഥികൾക്കു സൗജന്യ പരിശീലനം നൽകുന്നതിലൂടെയാണ് അക്കാദമി ശ്രദ്ധേയമായത്.
സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ. ⏩ കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി ⏩വയനാട് കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ⏩ തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ
മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്നു നീട്ടിയടിച്ച മോഹപ്പന്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ ചരിത്രമുഹൂർത്തത്തിനാണ് 2023 സാക്ഷിയായത്. ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഒരു കേരള താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പാണ് വയനാട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരി
Results 1-10 of 26