Activate your premium subscription today
ഐപിഎൽ താരലേലത്തിൽ 12 കേരള താരങ്ങൾ പങ്കെടുത്തപ്പോൾ ടീമുകൾ സ്വന്തമാക്കിയത് മൂന്നു പേരെ മാത്രം. വിഷ്ണു വിനോദ് (പഞ്ചാബ് കിങ്സ്), സച്ചിൻ ബേബി (സൺറൈസേഴ്സ് ഹൈദരാബാദ്), വിഘ്നേഷ് പുത്തൂർ (മുംബൈ ഇന്ത്യൻസ്) എന്നിവരെയാണ് മെഗാലേലത്തിൽ ഫ്രാഞ്ചൈസികൾ വാങ്ങിയത്. രോഹൻ എസ്. കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും ഐപിഎൽ കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല.
പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സർവതെയുടെയും ജലജ് സക്സേനയുടെയും ബോളിങ് മികവാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ നല്‍കിയത്. ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) അതിവേഗ സെഞ്ചറിയുമായി വരവറിയിച്ച വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാൻ ഒരു ഐതിഹാസിക വിജയം. പൊതുവെ ബാറ്റർമാരെ അത്രകണ്ട് പിന്തുണയ്ക്കാത്ത കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റണ്ണൊഴുക്കിന്റെ കാര്യത്തിലുള്ള പിശുക്കെല്ലാം
തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ്
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയിലാണ് ആനയും പൂരവും ഇടംപിടിച്ചത്. ഐപിഎലിൽ
മുംബൈ∙ മലയാളി ക്രിക്കറ്റ് താരം വിഷ്ണു വിനോദിന് ഐപിഎൽ 2024 സീസൺ നഷ്ടമാകും. മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണില്‍ കാമിയോ പ്രകടനങ്ങളുമായി തിളങ്ങിയ വിഷ്ണു ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ല. ഇടതു കൈയ്ക്കു പരുക്കേറ്റ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിൽനിന്ന് ഒഴിവാക്കി.
ആലപ്പുഴ ∙ ക്യാപ്റ്റൻ ആര്യൻ ജുയലിന്റെ ഉജ്ജ്വല സെഞ്ചറിയുടെ (115*) കരുത്തില്‍, രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഉത്തർപ്രദേശ് (യുപി) ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 59 റൺസിന്റെ ലീഡ് സ്വന്തമാക്കിയ യുപി, മൂന്നാംദിനം വെളിച്ചക്കുറവ് മൂലം കളിനിർത്തുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിലാണ്. ആകെ ലീഡ് 278 ആയി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 243ൽ അവസാനിച്ചിരുന്നു. 5 വിക്കറ്റു നേടിയ അങ്കിത് രജ്പുത്തിന്റെ പ്രകടനവും യുപിയുടെ കുതിപ്പിൽ നിര്‍ണായകമായി.
രാജ്കോട്ട് ∙ വിജയ് ഹസാരെ ട്രോഫിയിലെ നിർണായക മത്സരത്തിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളമുയര്‍ത്തിയ 384 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മഹാരാഷ്ട്ര 37.4 ഓവറിൽ 230ന് പുറത്തായി. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാവാതെ മഹാരാഷ്ട്ര ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. നാല് വിക്കറ്റു നേടിയ ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റു പിഴുതി വൈശാഖ് ചന്ദ്രനുമാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്.
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പറായി മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ബാറ്റിങ്ങിനിടെയാണ് ഇഷാന് കിഷൻ മാറി വിഷ്ണു വിനോദ് കീപ്പറുടെ റോൾ ഏറ്റെടുത്തത്. ആദ്യം ഇത്തരമൊരു അപ്രതീക്ഷിത നീക്കത്തിനു കാരണമെന്തെന്ന് ആരാധകർക്കു
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കിയ ശേഷം ലക്നൗവിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് മുംബൈയുടെ മലയാളി താരം സന്ദീപ് വാരിയർ. മൂന്ന് മാമ്പഴങ്ങൾ ടേബിളിൽ നിരത്തിയ ശേഷം മലയാളി താരം വിഷ്ണു വിനോദ്, കുമാര്‍ കാർത്തികേയ എന്നിവരോടൊപ്പം ഫോട്ടോയെടുത്താണ്
Results 1-10