Activate your premium subscription today
പാരിസ് ഒളിംപിക്സിന് ഇനി വെറും 98 ദിനങ്ങളാണു ബാക്കി. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ട പ്രതീക്ഷിച്ചുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യ. സ്വദേശത്തും വിദേശത്തുമായി പരിശീലനം നടത്തുന്ന കായികതാരങ്ങൾക്കാവശ്യമായ പിന്തുണ ഒരുക്കേണ്ട ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പക്ഷേ, വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനു 106 ദിവസം അകലെ ഇന്ത്യൻ സംഘത്തിന്റെ ചെഫ് ഡി മിഷൻ(മേധാവി) സ്ഥാനത്തുനിന്ന് വനിതാ ബോക്സിങ് താരം എം.സി. മേരികോം രാജിവച്ചത് ഇന്ത്യയുടെ തയാറെടുപ്പുകൾക്കു വൻ തിരിച്ചടിയായി. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ(ഐഒഎ) ഭരണ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കോലാഹലങ്ങൾക്കിടെയാണു മേരികോമിന്റെ രാജി. വ്യക്തിപരമായ പ്രശ്നങ്ങളാണു രാജിക്കു പിന്നിലെന്നു പറയുമ്പോഴും, മേരികോമിന്റെ നിയമനത്തിൽ ഐഒഎ അംഗങ്ങൾക്കുണ്ടായിരുന്ന എതിർപ്പും പിൻമാറ്റത്തിനു കാരണമായി കരുതുന്നുണ്ട്.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി (ചെഫ് ഡി മിഷൻ) സ്ഥാനത്തുനിന്ന് ബോക്സിങ് താരവും മുൻ ലോക ചാംപ്യനുമായ എം.സി. മേരികോം പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണു പിൻമാറ്റമെന്നാണ് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി മേരികോം കത്തു നൽകിയെന്നു ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു.
‘‘തകർക്കാനാകാത്തത് (Unbreakable) എന്നാണു ഞാൻ എന്റെ ആത്മകഥയ്ക്കു പേരിട്ടത്. ബോക്സിങ്ങിൽ നേടിയ വിജയങ്ങളോ മെഡലുകളോ അല്ല അതുകൊണ്ടു പ്രധാനമായി ഉദ്ദേശിച്ചത്. വെല്ലുവിളികൾക്കോ പ്രതിസന്ധികൾക്കോ എന്നെ തളർത്താനോ തകർക്കാനോ ആകില്ല എന്നാണ്. നമ്മുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന പല പ്രശ്നങ്ങളും ഉണ്ടായേക്കാം. നമുക്കുതന്നെ നമ്മളിൽ ചിലപ്പോൾ സംശയം തോന്നാം. പക്ഷേ, അതിൽ നിന്ന് അതിവേഗം പുറത്തുകടക്കണം. ആത്മവിശ്വാസത്തെ തിരികെപ്പിടിക്കണം. Rest if you must, but don't quit. Don't give up, as there is always a next time. Don't let anyone tell you you’re weak because you are a woman.’’
ദിബ്രുഗഡ് (അസം) ∙ ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം.സി.മേരി കോം വിരമിച്ചു. 6 തവണ ലോക ചാംപ്യനും ഒളിംപിക് മെഡലിസ്റ്റുമായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് നാൽപത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു. ‘ ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
ന്യൂഡൽഹി ∙ ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടർന്നതോടെ, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്ര സർക്കാർ ഏറ്റെടുത്തു. അക്രമികളെ വെടിവച്ചു വീഴ്ത്താൻ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് പുറപ്പെടുവിക്കണമെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ ഗവർണർ അനുസൂയ ഉയ്കെ അംഗീകരിച്ചു.
ഇംഫാൽ∙ മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ മണിപ്പൂരിലെ സംഘര്ഷമേഖലകളില് സൈന്യത്തെയും അസം റൈഫിള്സിനെയും വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. അക്രമത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്.
സ്വർണ മെഡൽ നിലനിർത്താൻ നിഖാത് സരീൻ, ഒളിംപിക്സ് മെഡൽത്തിളക്കവുമായി ലവ്ലിന ബോർഗോഹെയ്ൻ. ഇക്കുറി ലോക വനിതാ സീനിയർ ബോക്സിങ്ങിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോൾ ഇവരിലാണ് എല്ലാവരുടെയും പ്രതീക്ഷ. 6 തവണ ലോകചാംപ്യനായിരുന്ന മേരികോമിന്റെ അഭാവം ടീമിനെ ഒട്ടും ബാധിച്ചിട്ടില്ല.
ന്യൂഡൽഹി ∙ സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണു ശ്രമിക്കുന്നതെന്നും തന്റെ അവസാനത്തെ പ്രധാന ചാംപ്യൻഷിപ് അതായേക്കുമെന്നും ബോക്സിങ് മുൻ വനിതാ ലോകചാംപ്യൻ എം.സി. മേരികോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സിലക്ഷൻ മത്സരങ്ങൾക്കിടെ പരുക്കേറ്റ മേരികോം കുറെക്കാലമായി മത്സരരംഗത്തില്ല.
ലൈംഗികാരോപണ വിവാദച്ചുഴിയിൽപെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടച്ചുമതല ബോക്സിങ് താരം എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ ഏൽപിച്ചു. ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും ചില പരിശീലകർക്കുമെതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ചും സമിതി അന്വേഷിക്കും.
Results 1-10 of 23