Activate your premium subscription today
നെറ്റ്ഫ്ലിക്സിന്റെ പ്രവർത്തനത്തെ വരെ ഇടിച്ചിട്ട മൈക്ക് ടൈസൻ– ജേക്ക് പോൾ പോരാട്ടം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ബോക്സിങ് ആരാധകരുടെ ചർച്ചയും തർക്കവും അവസാനിക്കുന്നില്ല. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ജേക്ക് പോളെന്ന യുവ ബോക്സറോടു തോറ്റത് ആരാധകർക്ക് അംഗീകരിക്കാനാകുന്നില്ല. ഇങ്ങനയല്ല ഞങ്ങളുടെ ടൈസനെന്നും നെറ്റ്ഫ്ലിക്സുമായി ചേർന്നുള്ള ഒത്തുകളിയാണ് കണ്ടതെന്നുമെല്ലാമുള്ള നിരീക്ഷണങ്ങൾ പലരും പലതരത്തിൽ പങ്കുവയ്ക്കുന്നു. ജേക്ക് പോളിനെ നിസ്സാരമായി നോക്കൗട്ട് ചെയ്യാൻ ലഭിച്ച അവസരം ടൈസൻ ഉപയോഗിക്കാതെ വിട്ടതിന്റെ വിഡിയോ തെളിവുകൾ അടക്കം നിരത്തുകയാണ് ആരാധകർ. നടന്നത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള പ്രകടനമാണെന്നാണു വിലയിരുത്തലുകൾ. വലതു കൈകൊണ്ട് ജേക്ക് പോളിനെ നിസ്സാരമായി ഹുക്ക് ചെയ്തു വീഴ്ത്താൻ കഴിയുന്ന അവസരം ടൈസൺ ഉപയോഗിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. 2 മിനിറ്റുകളുടെ 8 റൗണ്ടുകളിലായി അരങ്ങേറിയ മത്സരത്തിൽ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജേക്ക് പോൾ വിജയിച്ചെങ്കിലും മത്സരത്തിൽ താൻ തോറ്റിട്ടില്ലെന്ന് മൈക്ക് ടൈസണും പറയുന്നു. കാരണം മരണത്തോളം എത്തിയ ജീവിതത്തോടുള്ള പോരാട്ടമായിരുന്നു മൈക്ക് ടൈസന് ആ പോരാട്ടം. എന്താണ് അന്ന് യഥാർഥത്തിൽ സംഭവിച്ചത്? ഇരുവരും തമ്മിലുള്ള മത്സരം കച്ചവടമാക്കിയോ? ആരാണ് അതിനു പിന്നിൽ? ആരാണീ ജേക്ക് പോൾ?
മൈക്ക് ടൈസൺ ജെയ്ക്ക് പോൾ പോരാട്ടം കണ്ടത് ലോകമെമ്പാടുമുള്ള 60 ദശലക്ഷത്തോളം ആളുകൾ. പ്ലാറ്റ്ഫോമിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ ഇവൻ്റുകളിൽ ഒന്നായി മാറി. അതേസമയം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പ്രവര്‍ത്തനരഹിതമായെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ റിപ്പോർട്ട് ചെയ്തു.
ടെക്സസ് (യുഎസ്എ) ∙ ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസൻ പരാജയപ്പെട്ടത്. മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.
ടെക്സസ് (യുഎസ്എ) ∙ മൈക്ക് ടൈസൻ വീണ്ടും ബോക്സിങ് റിങ്ങിലേക്ക്. യൂട്യൂബറായി തുടങ്ങി പ്രഫഷനൽ ബോക്സറായി മാറിയ ജേക്ക് പോളും മുൻ ഹെവിവെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസനും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന്. എൻഎഫ്എൽ ടീം ഡാലസ് കൗബോയ്സിന്റെ ഗ്രൗണ്ടായ എടിആൻഡ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യും. ജൂലൈ 20ന് നടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടിവെട്ട് പോരാട്ടം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. ഇത്തവണ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കോട്ടും തൊപ്പിയും ധരിച്ച് മജീഷ്യനെപ്പോലെ നിൽക്കുന്ന ഈ താരത്തെ തിരിച്ചറിയാൻ വലിയ പ്രയാസമില്ല. യുഎസ് ബോക്സിങ് താരമായ മൈക്ക് ടൈസൻ തന്നെ. 1987 മുതൽ 1990 വരെ ലോകഹെവിവെയ്റ്റ് ലോകചാംപ്യനായി തുടർന്ന ടൈസൻ കരിയറിന്റെ തുടക്കകാലത്ത് ‘അയേൺ മൈക്ക്’, ‘കിഡ് ഡൈനാമിറ്റ്’ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
ന്യൂയോർക്ക്∙ വിമാനത്തിനുള്ളില്‍ വച്ച് ലോക ഹെവിവെയ്റ്റ് മുന്‍ ചാംപ്യന്‍ മൈക്ക് ടൈസന് തന്റെ തലയിടിച്ച് പൊട്ടിച്ചതിന് നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിൽ നടന്ന സംഭവത്തിന്റെ
ദോഹ ∙ ബോക്സർമാർക്കെന്താ ഫുട്ബോൾ കളിയിൽ കാര്യമെന്ന ചോദ്യമൊന്നും മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർക്കില്ല. മെസ്സിയെ വെല്ലുവിളിച്ച മെക്സിക്കൻ ബോക്സർ സോൾ കാനെലോ അൽവാരസിനെ പാഠം പഠിപ്പിക്കണം എന്നു മാത്രമെയുള്ളൂ. സാക്ഷാൽ മൈക്ക് ടൈസനെ കളത്തിലിറക്കിയാണ് ആരാധകർ ആരവം തീർക്കുന്നത്. സമൂഹമാധ്യമങ്ങളിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി കൂപ്പുകൈകളോടെ രംഗത്തെത്തിയത് കായികപ്രേമികളെ ഞെട്ടിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ സമകാലികനും....Sport Players | Sports | Malayala Manorama
പ്രപഞ്ചത്തിലെ ഏറ്റവും മോശം മനുഷ്യന്റെ’ ജീവിതത്തിൽ അറിയാതെയും പറയാതെയും പോയ പല കാര്യങ്ങളുമുണ്ട്. റിങ്ങിനകത്തും പുറത്തും തീർത്ത പുറംചട്ടയ്ക്കുള്ളിൽ മറ്റൊരു മൈക്ക് ടൈസൻ ഉണ്ടായിരിക്കാം. എന്നാൽ ഇടിക്കൂട്ടിലും പുറത്തും ഇനിയൊരു മൈക്ക് ടൈസൻ ഉണ്ടാവാൻ വഴിയില്ല!.......
കൂട്ടത്തോടെ തന്നെ വളഞ്ഞ പൊലീസുകാരെ ഇടിക്കാൻ ശ്രമിക്കുന്ന ഈ ബോക്സിങ് താരത്തെ മനസ്സിലായോ? അമേരിക്കൻ താരം മൈക്ക് ടൈസനാണിത്. കാൽ നൂറ്റാണ്ടു മുൻപ് ലോക ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചു മുറിച്ച തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ നേരിടുകയാണ് ടൈസൻ. 1997
Results 1-10 of 12