Activate your premium subscription today
അധികാരക്കൈമാറ്റം! 10 വർഷമായി മാഗ്നസ് കാൾസൻ കൈവശം വയ്ക്കുന്ന ലോക ചെസ് കിരീടത്തിന് പുതിയ അവകാശി– ഡിങ് ലിറൻ. റഷ്യൻ താരം യാൻ നീപോംനീഷിയെ ടൈബ്രേക്കറിൽ തോൽപിച്ചാണ് ചൈനീസ് താരം 17–ാം ലോക ചെസ് ചാംപ്യനാകുന്നത്. കസഖ്സ്ഥാനിലെ അസ്താനയിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ നാലാം ഗെയിം ജയിച്ചാണ് (2.5- 1.5) ഡിങ്, നീപോംനീഷിക്കെതിരെ വിജയമുറപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്.
അവസാന അങ്കം നാളെ; പുതിയ ലോക ചെസ് ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഇന്നലെ നടന്ന 13–ാം ഗെയിം സമനിലയിൽ അവസാനിച്ചതോടെ (6.5– 6.5) വിജയിയെ കണ്ടെത്താനുള്ള അവസാന റൗണ്ട് മത്സരം നാളെ നടക്കും. അതും സമനിലയായാൽ കളി ടൈബ്രേക്കറിലേക്കു നീളും. സമ്മർദം മുറ്റിനിന്ന 13–ാം റൗണ്ടിൽ യാൻ നീപ്പോംനീഷിയും ഡിങ് ലിറനും 39 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു.
കസഖ്സ്ഥാനിലെ അസ്താനയിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിലെ യാൻ നീപോംനീഷി–ഡിങ് ലിറൻ ഒൻപതാം ഗെയിം 82 നീക്കങ്ങളിൽ സമനിലയിൽ പിരിഞ്ഞു. നീപ്പോ ഇപ്പോഴും ഒരു പോയിന്റ് മുന്നിലാണ് (5–4). പത്താം റൗണ്ട് ഇന്ന് നടക്കും.
ലോക ചെസ് ചാംപ്യൻഷിപ്പിൽ കൊണ്ടും കൊടുത്തും ഇരു താരങ്ങളും മുന്നേറുമ്പോൾ പോയിന്റ് നില തുല്യം (3-3). ആറാം റൗണ്ടിൽ ചൈനീസ് താരം ഡിങ് ലിറൻ റഷ്യയുടെ യാൻ നീപോംനീഷിയെ 44 നീക്കങ്ങളിൽ തോൽപിച്ചു. അഞ്ചാം റൗണ്ടിൽ നീപ്പോയ്ക്കായിരുന്നു ജയം.
ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന്റെ തേരോട്ടം. ചാംപ്യൻഷിപ്പിൽ 4 കളികൾ ബാക്കി നിൽക്കെ 3 പോയിന്റ് ലീഡുമായിറങ്ങിയ നിലവിലെ ചാംപ്യൻ 11–ാം ഗെയിമിൽ എതിരാളി യാൻ നീപോംനീഷിയെ തകർത്ത് ലോക കിരീടം നിലനിർത്തി (7.5–3.5). 49 നീക്കങ്ങളിലാണ് മാഗ്നസിന്റെ ജയം....Magnus Carlsen, Magnus Carlsen manorama news, Magnus Carlsen Chess World Championship,
മാഗ്നസ് കാൾസൻ–യാൻ നീപോംനീഷി ലോക ചെസ് ചാംപ്യൻഷിപ്പിലെ പത്താം ഗെയിം സമനില. 14 ഗെയിം പോരാട്ടത്തിൽ 6. 5 പോയിന്റു നേടിയ മാഗ്നസിനു കിരീടനേട്ടത്തിന് ഒരു പോയിന്റു കൂടി മതി. ഇന്നു വിശ്രമദിവസം
സി5 ?? ചക്രവ്യൂഹത്തിലെ അഭിമന്യുവിനെപ്പോലെ ശത്രുക്കളാൽ ചുറ്റപ്പെട്ടു രക്ഷയില്ലാതെ നീപ്പോയുടെ ബിഷപ് പിടഞ്ഞു. സ്വന്തം കാലാൾ നീക്കത്തോടെ ആ ബിഷപ് എതിർ പാളയത്തിൽ സ്വയം ബലി കൊടുത്തു. 27–ാം നീക്കത്തിലെ പിഴവിലൂടെ ലോക ചെസ് ചാംപ്യൻഷിപ്പിൽ റഷ്യൻ....Magnus Carlsen, Magnus Carlsen manorama news, Ian Nepomniachtchi, Ian Nepomniachtchi World Champioinship
ലോക ചെസ് ചാംപ്യൻഷിപ്പിന്റെ എല്ലാ ചേരുവകളും നിറഞ്ഞ ആറാം ഗെയിമിൽ 136 നീക്കങ്ങളിൽ എതിരാളി ഇയാൻ നീപോം നീഷിയെ തോൽപിച്ച് ലോക ചാംപ്യൻ മാഗ്നസ് കാൾസൻ ലീഡ് നേടി (3.5–2.5). ഏഴാം ഗെയിം ഇന്നു നടക്കും. എട്ടുമണിക്കൂറുകളോളം വിജയപരാജയങ്ങളുടെ ...Magnus Carlsen, Ian Nepomniachtchi, Magnus Carlsen manorama news, Magnus Carlsen latest news,
സമുറായ് മുടിക്കാരൻ, ചാംപ്യൻമാരുടെ അന്തകൻ. ഇയാൻ അലക്സാണ്ട്രോവിച് നീപോംനീഷി എന്ന നീപ്പോ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന് എതിരാളിയാകുമ്പോൾ പതിവിനു വിപരീതമായി വലിയൊരു മുൻതൂക്കം നിലവിലെ ചാംപ്യനു നൽകാൻ മടിക്കുന്നു സഹകളിക്കാർ. അനിഷേധ്യമേധാവിത്തത്തോടെ ഒരു പതിറ്റാണ്ടിലധികമായി റാങ്കിങ്ങിൽ മുന്നിലുള്ള
Results 1-9