Activate your premium subscription today
ദുബായ്∙ കേരളത്തിൽ തരംഗം തീർത്ത ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആസ്പദമാക്കി വിഡിയോയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). റീലായി പങ്കുവച്ച വിഡിയോയിലാണ്, മലയാളികളുടെ ‘സ്വന്തം’ ഡയലോഗ് ഐസിസി ഉൾപ്പെടുത്തിയത്. ഇതിനു പുറമേ ‘വാ വാ താമരപ്പെണ്ണേ...’ എന്ന ഗാനവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ
ദുബായ് ∙ മലയാളി താരം ആശ ശോഭന 2 വിക്കറ്റുമായി തിളങ്ങിയപ്പോൾ ട്വന്റി20 വനിതാ ലോകകപ്പ് സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 28 റൺസ് ജയം. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 6ന് 116.
തിരുവനന്തപുരം ∙ 1998ൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കൊക്കകോള കപ്പ് ടൂർണമെന്റിൽ സച്ചിന്റെ ‘ഡെസർട്ട് സ്റ്റോം’ ഇന്നിങ്സ് ടിവിയിൽ കണ്ട് ഒരു ചേട്ടനും അനിയത്തിയും കോരിത്തരിച്ചു. ആദ്യം ചേട്ടനും പിന്നാലെ അനിയത്തിയും ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി. വർഷങ്ങൾക്കു ശേഷം, അതേ ഷാർജ സ്റ്റേഡിയത്തിൽ അടുത്ത മാസം വനിതാ ട്വന്റി20 ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം ആ പെൺകുട്ടി, ആശ ശോഭനയുമുണ്ടാകും. ചേട്ടൻ അനൂപ് ഗാലറിയിലിരുന്ന് കയ്യടിക്കും.
കോട്ടയം∙ ലോകകപ്പ് വേദിയിൽ ഒരു മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യൻ ടീം പൊളിച്ചടുക്കും. വർഷങ്ങളായി ലോകകപ്പുമായി ബന്ധപ്പെട്ട് മലയാളികൾ ആവർത്തിക്കുന്ന ഈ വാചകം, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ടീം കിരീടത്തിലെത്തി.
Results 1-4