Activate your premium subscription today
മുംബൈ ∙ ‘അടുത്ത സച്ചിൻ തെൻഡുൽക്കർ’– രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ തന്നെ സെഞ്ചറി നേടി ഇതിഹാസതാരത്തിന്റെ അപൂർവനേട്ടത്തിന് ഒപ്പമെത്തിയപ്പോൾ പൃഥ്വി ഷാ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്.
വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ മുംബൈ ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള രോഷം സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കിയ പൃഥ്വി ഷായ്ക്ക് രൂക്ഷവിമർശനം. പൃഥ്വി ഷായുടെ നീക്കത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ കടുത്ത അതൃപ്തിയിലാണ്. ടീമിനൊപ്പം ക്യാംപിലുണ്ടായിരിക്കുന്ന സമയത്തും പൃഥ്വി ഷാ രാത്രി മുഴുവൻ പുറത്തായിരിക്കുമെന്നും
ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് പുറത്ത്. പൃഥ്വി ഷായെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിൽ പൃഥ്വി ഷാ 10 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനുമായിരുന്ന പ്രവീൺ ആംറെ. പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ ഇനി ആർക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം പ്രചോദിതനാകണമെന്നും ആംറെ പറഞ്ഞു. ഐപിഎല് മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള പൃഥ്വി ഷായെ ആരും വാങ്ങിയിരുന്നില്ല.
ഹൈദരാബാദ് ∙ മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ ആന്ധ്രപ്രദേശിനെ 4 വിക്കറ്റിനു തോൽപിച്ചതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകൾ പൊലിഞ്ഞത്. ഇ ഗ്രൂപ്പിൽ നിന്ന് മുംബൈയും ആന്ധ്രയും ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന് മുൻപ്
മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെടുകയും പിന്നീട് പ്രതിഭയോട് നീതി പുലർത്താനാകാതെ കരിയറിൽ പിന്നാക്കം പോവുകയും ചെയ്ത യുവതാരം പൃഥ്വി ഷാ കരുത്തോടെ തിരിച്ചുവരണമെന്ന ആഗ്രഹം പരസ്യമാക്കി ഇംഗ്ലിഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ്, പൃഥ്വി ഷാ
ന്യൂഡൽഹി∙ ഐപിഎലിൽ നിന്നു ലഭിച്ച പണവും ഗ്ലാമറും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ പോയതാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കരിയറിൽ തിരിച്ചടിയായതെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ മുൻ സഹപരിശീലകനുമായ പ്രവീൺ ആംറെ. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ യുവതാരത്തിൽനിന്ന്,
മുംബൈ∙ ഐപിഎൽ താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ ‘അൺസോൾഡ്’ ആയതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരണവുമായി ഇന്ത്യൻ താരം പൃഥ്വി ഷാ. എന്തു തെറ്റു ചെയ്തിട്ടാണ് എല്ലാവരും തന്നെ ട്രോളുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പൃഥ്വി ഷാ പ്രതികരിച്ചു. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ്
മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ
മുംബൈ∙ അമിത വണ്ണത്തിന്റെയും ശരീര ഭാരത്തിന്റെയും പേരിലാണ് മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ, അത് ശരിയല്ലെന്ന നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റിൽ കായികക്ഷമത തീരുമാനിക്കേണ്ടത് ശരീരഭാരമോ വണ്ണമോ നോക്കിയല്ലെന്ന് അദ്ദേഹം
Results 1-10 of 84