Activate your premium subscription today
സിംബാബ്വെ ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാം കറന്റെ സഹോദരൻ ബെൻ കറൻ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ബെൻ കറൻ ഇടം പിടിച്ചത്. സാം കറനും മറ്റൊരു സഹോദരനായ ടോം കറനും ഇംഗ്ലണ്ടിന്റെ താരങ്ങളാണ്. അതേസമയം ഇവരുടെ പിതാവ് കെവിന് കറൻ രാജ്യാന്തര ക്രിക്കറ്റില് സിംബാബ്വെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
സതാംപ്ടൻ∙ താരതമ്യേന കുഞ്ഞൻമാരായ സ്കോട്ലൻഡ് എന്നല്ല, മുന്നിൽ വരുന്നത് ക്രിക്കറ്റിന് തുടക്കം കുറിച്ച നാട്ടുകാരാണെങ്കിലും തനിക്ക് വിഷയമല്ല എന്നതാണ് ഓസീസ് താരം ട്രാവിസ് ഹെഡിന്റെ നിലപാട്. സമകാലിക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ സാം കറനെതിരെ ഒറ്റ ഓവറിൽ മൂന്നു വീതം സിക്സും ഫോറും സഹിതം
ഭാഗ്യത്തേക്കാളേറെ ഭാഗ്യദോഷങ്ങൾ മാറിമറിഞ്ഞ ആവേശപ്പോരിനാണ് മുല്ലാംപുർ സാക്ഷ്യംവഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം തുടക്കം മുതൽ ഭാഗ്യദോഷവും കൂടെക്കൂടി. കണ്ണടച്ച് തുറക്കും മുൻപ് മുൻനിര ബാറ്റർമാർ ക്രീസിലേക്ക് പോയതിനേക്കാൾ വേഗത്തിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹൈദരാബാദിന്റെ ഭാഗ്യദോഷത്തെ ചെറുത്തു നിന്നുകൊണ്ട് ടീമിന് മാന്യമായി ടോട്ടൽ സമ്മാനിക്കാൻ വഴിയൊരുക്കിയത് യുവതാരം നിതീഷ് റെഡ്ഡിയുടെ (37 പന്തിൽ 64) ഒറ്റയാൾ പോരാട്ടമാണ്. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ പഞ്ചാബ് കിങ്സും ഭാഗ്യദോഷത്തോട് മല്ലിട്ടാണ് മുന്നോട്ടു പോയത്. ഒടുവിൽ പഞ്ചാബിന്റെ കഴിഞ്ഞ കളിയിലെ ‘രക്ഷകരായ’ ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. പിന്നീട് അറിയാനുണ്ടായിരുന്നത് ഒന്നുമാത്രം, വിജയം എന്ന ഭാഗ്യം ആർക്കൊപ്പം നിൽക്കും? ജയദേവ് ഉനദ്കട്ട് എറിഞ്ഞ 20–ാം ഓവറിന്റെ അഞ്ചാം പന്തിന് ശേഷം ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിന്റെയും ഉനദ്കട്ടിന്റെയും മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് തൊട്ടുമുൻപുവരെ ആ ചോദ്യത്തിനുള്ള ഉത്തരം ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ മുല്ലാംപുരിൽ വെറും 2 റൺസിന് ഹൈദരാബാദിന്റെ വിജയ സൂര്യൻ ഉദിച്ചതോടെ ഒന്നുറപ്പിച്ചു, ഭാഗ്യദോഷത്തിന്റെ ഗ്രഹണം പിടികൂടിയത് ആതിഥേയരെ ആയിരുന്നു...
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പഞ്ചാബ് കിങ്സ് താരം സാം കറനോട് തർക്കിച്ച് രാജസ്ഥാൻ റോയൽസ് ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയർ. 17–ാം ഓവറിൽ സാം കറന്റെ പന്തിൽ ഹെറ്റ്മെയർക്കെതിരെ ഔട്ട് അനുവദിച്ചെങ്കിലും ഡിആർഎസ് എടുത്ത് താരം ബാറ്റിങ് തുടർന്നിരുന്നു.
മെൽബൺ ∙ കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിൽ കമന്റേറ്ററായിരുന്നു സാം കറൻ! പരുക്കുമൂലം ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടാതെ കമന്ററി ബോക്സിലിരിക്കേണ്ടി വന്ന കറൻ ഇപ്പോൾ നിൽക്കുന്നത് ഇംഗ്ലിഷ് ക്രിക്കറ്റ് ചരിത്രത്തിന്റെ നെറുകയിലാണ്! കുട്ടിത്തമുള്ള മുഖവുമായി പന്തെറിയാനെത്തുന്ന ഇരുപത്തിനാലുകാരൻ സാം കറന്റെ ഉജ്വല
മെൽബൺ ∙ ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ‘ചതിച്ച്’ മഴ. അയർലൻഡിന്റെ പോരാട്ടവീര്യത്തെ അവസാന ഓവറുകളിലെ ആളിക്കത്തലിലൂടെ മറികടക്കാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ മഴയിൽ കുതിർന്നതോടെ, അയർലൻഡിന് ഓസീസ് ലോകകപ്പിലെ ആദ്യ ജയം. ഇംഗ്ലണ്ടിന് ആദ്യ തോൽവിയും. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്
അബുദാബി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് രാജസ്ഥാൻ റോയൽസിന്റെ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഐപിഎൽ അരങ്ങേറ്റത്തിന് ഇറങ്ങിയ ഫിലിപ്സ്, ചെന്നൈയ്ക്കെതിരെ എട്ടു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്ന് ശിവം ദുബെയ്ക്കൊപ്പം ടീമിനെ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ശ്രദ്ധ കവർന്ന് സഹോദരൻമാരുടെ നേർക്കുനേർ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിലാണ് ഇംഗ്ലണ്ടിൽനിന്നുള്ള സഹോദരൻമാരായ ടോം കറനും സാം കറനും നേർക്കുനേരെത്തിയത്.
പുണെ∙ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ച ഇംഗ്ലണ്ടിനെ, വാലറ്റത്തിനൊപ്പം അസാമാന്യ പോരാട്ടവീര്യത്തിലൂടെ വിജയത്തിന്റെ പടിവാതിൽക്കൽ വരെയെത്തിയ സാം കറന്റെ പ്രകടനം കണ്ടപ്പോൾ നിങ്ങളുടെ ഓർമയിലെത്തിയ താരം ആരാണ്? ഒരുകാലത്ത് തോൽവിയുടെ
പുണെ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനു പിന്നാലെ മാൻ ഓഫ് ദ് മാച്ച്, മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഷാർദുൽ താക്കൂറിന് മാൻ
Results 1-10