ADVERTISEMENT

മെൽബൺ ∙ കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിൽ‌ കമന്റേറ്ററായിരുന്നു സാം കറൻ! പരുക്കുമൂലം ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടാതെ കമന്ററി ബോക്സിലിരിക്കേണ്ടി വന്ന കറൻ ഇപ്പോൾ നിൽക്കുന്നത് ഇംഗ്ലിഷ് ക്രിക്കറ്റ് ചരിത്രത്തിന്റെ നെറുകയിലാണ്!

സാം കറന്റെ കുട്ടിക്കാല ചിത്രങ്ങൾ .
സാം കറന്റെ കുട്ടിക്കാല ചിത്രങ്ങൾ .

കുട്ടിത്തമുള്ള മുഖവുമായി പന്തെറിയാനെത്തുന്ന ഇരുപത്തിനാലുകാരൻ സാം കറന്റെ ഉജ്വല ബോളിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കിരീടവിജയത്തിനു വഴിയൊരുക്കിയത്. 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റെടുത്ത സാം പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരത്തിനൊപ്പം ഫൈനലിലെ മികച്ച താരത്തിനുള്ള അംഗീകാരവും സ്വന്തമാക്കി.

സാം കറന്റെ കുട്ടിക്കാല ചിത്രങ്ങൾ .
സാം കറന്റെ കുട്ടിക്കാല ചിത്രങ്ങൾ .

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ബോളിങ് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ‌ പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുന്ന ആദ്യ താരമാണ് സാം കറൻ‌. ഇത്തവണ സൂപ്പർ 12 റൗണ്ടിൽ കൂടുതൽ‌ വിക്കറ്റ് നേട്ടം സാം കറന്റെ പേരിലാണ്.

∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു പേസ് ബോളറുടെ മികച്ച പ്രകടനം (3/12).

∙ പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുന്ന പ്രായം കുറഞ്ഞ താരം.

∙ ഒരു ട്വന്റി20 ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലിഷ് ബോളർ.

English Summary: Sam Curran: From Commentator in 2021 to Player of the Tournament in World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com