Activate your premium subscription today
മാഞ്ചസ്റ്റർ∙ പുതിയ പരിശീലകൻ ചുമതലയേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് താൽക്കാലിക പരിശീലകൻ റൂഡ് വാൻ നിസ്റ്റൽറൂയി. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിനു പിന്നാലെയാണ്, പരിശീലക സംഘത്തിൽ അംഗമായിരുന്ന ഇതിഹാസ താരം
ലണ്ടൻ∙ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതെന്തു പറ്റി! ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഉത്തരം തേടുന്ന ചോദ്യമിതാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായി ഒരു സീസണിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയിരിക്കുകയാണ് സിറ്റി. പരിശീലകനെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും തോൽവി. ബോൺമത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഒൻപതാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും 64–ാം മിനിറ്റിൽ എവാനിൽസനുമാണു ബോൺമത്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇൻജറി ടൈം ഗോളിൽ വെസ്റ്റ് ഹാമാണ് എറിക് ടെൻ ഹാഗിന്റെ ടീമിനെ വീഴ്ത്തിയത്. (2–1). സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 74–ാം മിനിറ്റിൽ ക്രൈസൻസിയോ സമർവിലിന്റെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ കാസെമിറോയിലൂടെ (81–ാം മിനിറ്റ്) യുണൈറ്റഡ് തിരിച്ചടിച്ചു.
ലണ്ടൻ ∙ ഇൻജറി ടൈമിൽ ഡിഫൻഡർ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം (2–1). കളി തീരാൻ 3 മിനിറ്റു മാത്രം ശേഷിക്കെയാണ് (90+5) സ്റ്റോൺസിന്റെ ഹെഡർ വൂൾവ്സ് വലയിലെത്തിയത്.
‘ഇവിടെ നിൽക്കാം... ഇല്ലെങ്കിൽ ക്ലബ് വിടാം !’ മറ്റൊരു ക്ലബ്ബിലേക്ക് ഒരു വർഷത്തേക്ക് തന്നെ ലോണിൽ വിടണമെന്ന കോൾ പാമറിന്റെ ആവശ്യത്തിന് കഴിഞ്ഞവർഷം ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മറുപടി ഇങ്ങനെയായിരുന്നു. വമ്പൻ താരങ്ങളുള്ള സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞതോടെ ടീം വിടാന് തീരുമാനിച്ച ഇംഗ്ലിഷ് താരം പാമറിനെ ചെൽസിയുടെ സ്കൗട്ടിങ് സംഘം അതിവേഗം വലയിലാക്കി.
ബർമിങ്ങാം ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന്റെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനു മാറ്റമില്ല. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ആസ്റ്റൺ വില്ലയുമായി ഗോൾരഹിത സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിനും മാറ്റമില്ല. അരഡസനോളം ഗോളവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡ് താരങ്ങൾക്കായെങ്കിലും അവയൊന്നും ഗോളായില്ല. 9 കളിയിൽ 2 മത്സരം മാത്രം ജയിച്ച യുണൈറ്റഡ് 8 പോയിന്റുമായി 14–ാം സ്ഥാനത്താണ്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ 1–0നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്നു. 9–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയാണ് ഗോൾ നേടിയത്. ഗോൾകീപ്പർ അലിസന് മത്സരത്തിൽ പരുക്കേറ്റത് ലിവർപൂളിന് തിരിച്ചടിയായി.
#TENHAG_OUT: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ് ഈ ഹാഷ്ടാഗ്. സീസൺ തുടക്കത്തിലെ യുണൈറ്റഡിന്റെ മോശം ഫോം തന്നെ കാരണം. പ്രിമിയർ ലീഗിൽ 6 മത്സരങ്ങളിലായി ഇതുവരെ നേടാനായത് 7 പോയിന്റ്. സ്ഥാനം 14–ാമത്. ആദ്യ 6 ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കുറവ് പോയിന്റ് നേടിയ സീസൺ.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനെതിരെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തോൽവി (3–0). ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ബ്രണ്ണൻ ജോൺസൻ (3–ാം മിനിറ്റ്), ദെജാൻ കുലുസെവ്സ്കി (47), ഡൊമിനിക് സോളങ്കെ (77) എന്നിവരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങിയിരുന്നു.
Results 1-10 of 226