Activate your premium subscription today
ലണ്ടൻ ∙ കരിം അഡയാമിയുടെ മിന്നും ഹാട്രിക് മികവിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനു യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ തകർപ്പൻ വിജയം. സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിനെ 7–1നാണ് ബൊറൂസിയ ഡോർട്മുണ്ട് തോൽവിയിൽ മുക്കിയത്. 11, 29, 42 മിനിറ്റുകളിലായിരുന്നു ജർമൻ യുവതാരം അഡയാമിയുടെ ഹാട്രിക് ഗോളുകൾ.
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയവുമായി ആർസനൽ. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 20–ാം മിനിറ്റിൽ കയ് ഹാവർട്സും 35–ാം മിനിറ്റിൽ ബുകായോ സാകയുമാണ് ആർസനലിനായി ലക്ഷ്യം
ലണ്ടൻ ∙ റയൽ മഡ്രിഡും ചാംപ്യൻസ് ലീഗ് ട്രോഫിയും തമ്മിലുള്ള പ്രണയം തകർക്കാൻ ബൊറൂസിയ ഡോർട്മുണ്ടിനുമായില്ല. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജർമൻ ക്ലബ്ബിനെ 2–0നു തോൽപിച്ച് റയൽ മഡ്രിഡ് 15–ാം യൂറോപ്യൻ കിരീടം ചൂടി. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ 2 ഗോളുകളും. സ്പാനിഷ് താരം ഡാനി കർവഹാൽ (74–ാം മിനിറ്റ്), ബ്രസീലിയൻ താരം വിനീസ്യൂസ് (83) എന്നിവരാണ് സ്കോറർമാർ.
പാരിസ്∙ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. പാരിസിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. ആദ്യപാദ പോരാട്ടത്തിൽ ജർമൻ ക്ലബ്ബ് ഒരു ഗോളിനു വിജയിച്ചിരുന്നു.
മ്യൂണിക്ക് ∙ ‘എനിക്കു വലിയ സന്തോഷമൊന്നുമില്ല’– ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ബയൺ മ്യൂണിക്കിനെതിരെ അവരുടെ മൈതാനത്ത് സമനില നേടിയതിനു ശേഷം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ. ആഞ്ചലോട്ടിക്ക് അങ്ങനെ പറയാം; കാരണം റയൽ ചാംപ്യൻസ് ലീഗ് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്! ബയണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ ആദ്യ പകുതിയിൽ 1–0നു മുന്നിൽ നിന്ന റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, നാലു മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയ 2 ഗോളുകളിൽ അപ്രതീക്ഷിതമായി പിന്നിലായി.
ബർലിൻ ∙ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക് ചാംപ്യൻമാർ. അവസാന ദിനം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബൊറൂസിയ ഡോർട്മുണ്ട്, മെയ്ൻസിനോട് അപ്രതീക്ഷിത സമനില (2–2) വഴങ്ങിയതാണ് ബയണിന് നേട്ടമായത്. ബയൺ 2–1ന് കൊളോനിനെ തോൽപിക്കുകയും ചെയ്തതോടെ ഡോർട്മുണ്ടിനും ബയണിനും 71 പോയിന്റ്. എന്നാൽ മികച്ച ഗോൾ വ്യത്യാസം ബയണിനു ഭാഗ്യമായി. കൊളോനിനെതിരെ 89–ാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ബയണിന്റെ വിജയഗോൾ നേടിയത്. 8–ാം മിനിറ്റിൽ കിങ്സ്ലി കോമാന്റെ ഗോളിൽ ബയൺ മുന്നിലെത്തിയെങ്കിലും 81–ാം മിനിറ്റിൽ ദെജാൻ ല്യുബിസിച്ചിന്റെ പെനൽറ്റി ഗോളിൽ കൊളോൻ ഒപ്പമെത്തിയിരുന്നു.
ബർലിൻ ∙ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ കിരീടപ്രതീക്ഷയുമായി മുന്നേറവേ ബൊറൂസിയ ഡോർട്മുണ്ടിന് തിരിച്ചടിയായി അപ്രതീക്ഷിത സമനില. അയൽക്കാരായ ബോഹുമാണ് ഡോർട്മുണ്ടിനെ 1–1 സമനിലയിൽ തളച്ചത്. 30 കളികളിൽ 61 പോയിന്റുമായി ഡോർട്മുണ്ട് തന്നെയാണ് ഇപ്പോഴും ഒന്നാമതെങ്കിലും 29 കളികളിൽ 59 പോയിന്റുമായി ബയൺ മ്യൂണിക്ക് തൊട്ടു പിന്നിലുണ്ട്. ഇന്ന് ഹെർത്ത ബർലിനെ തോൽപിച്ചാൽ ബയൺ ഒന്നാം സ്ഥാനത്തേക്കു കയറും.
ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടറിലെത്തുന്ന ആദ്യ 2 ടീമുകളെ ഇന്നറിയാം. രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇംഗ്ലിഷ് ക്ലബ് ചെൽസി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഷിനെയും നേരിടും.
വിടപറയാൻ ‘നേരമായി’ എന്ന് കൂട്ടുകാരെ ഓർമിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിങ് ഹാലൻഡ്. വരും സീസണിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുന്ന ഇരുപത്തൊന്നുകാരൻ ജർമൻ ക്ലബ്ബിലെ സഹതാരങ്ങൾക്കും സ്റ്റാഫിനും വിലപിടിപ്പുള്ള വാച്ചുകൾ സമ്മാനമായി...Erling Haaland , Erling Haaland manorama news, Erling Haaland Watch
ലണ്ടൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളടി നിർത്താൻ ഉദ്ദേശ്യമില്ല; റെക്കോർഡ് വേട്ടയും! തുടരെ 3–ാം മത്സരത്തിലും പോർച്ചുഗീസ് സൂപ്പർ താരം ഗോൾ നേടിയതോടെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം (2–1). വെസ്റ്റ് ഹാം 1–0നു മുന്നിലെത്തിയ ശേഷം 35–ാം മിനിറ്റിലായിരുന്നു
Results 1-10 of 24