Activate your premium subscription today
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാർസിലോനയിൽ നിന്നേറ്റ തോൽവിയിൽനിന്നു കരകയറിയ ബയൺ മ്യൂണിക്കിനു ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ വൻജയം. ബോഹമിനെ 5–0നാണ് ബയൺ തോൽപിച്ചത്. മൈക്കൽ ഒലീസെ (16), ജമാൽ മുസിയാള (26), ഹാരി കെയ്ൻ (57), ലിറോയ് സാനെ (65), കിങ്സ്ലി കോമാൻ (71) എന്നിവരാണ് ബയണിന്റെ സ്കോറർമാർ.
ബയർ ലെവർക്യുസൻ ഇതിനു മുൻപ് അവസാനമായി ഒരു തോൽവിയറിഞ്ഞത് ബോഹമിനെതിരെയാണ്. കഴിഞ്ഞ വർഷം മേയിലായിരുന്നു ആ 3–0 തോൽവി. ഒരു വർഷം പിന്നിടുമ്പോൾ അതേ ടീമിനെതിരെ അതേ മൈതാനത്ത് 5–0 വിജയവുമായി ലെവർക്യുസൻ അതുല്യമായി ഒരു നേട്ടം കൈവരിച്ചു– തോൽവിയറിയാതെ തുടരെ 50 മത്സരങ്ങൾ! ജർമൻ ബുന്ദസ്ലിഗ കിരീടം നേരത്തേതന്നെ ഉറപ്പിച്ച ലെവർക്യുസൻ എവേ ഗ്രൗണ്ടിൽ നടന്ന മത്സരം അക്ഷരാർഥത്തിൽ ഗോളടിച്ച് ആഘോഷമാക്കി.
120 വർഷങ്ങൾക്കു ശേഷം ജർമനിയിലെ ലെവർക്യുസൻ നഗരത്തിൽ മഴ പെയ്തു; ആനന്ദത്തിന്റെ മഴ! കിരീടവരൾച്ചയുടെ ദീർഘകാലത്തിനു ശേഷം അവർക്കു രക്ഷകനായി അവതരിച്ചത് ഒരു സ്പെയിൻകാരൻ; സാബി അലോൻസോ. ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ തോൽവിയറിയാതെ കിരീടമെന്ന നേട്ടം അലോൻസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർക്യുസൻ ടീം ഇന്നലെ കൈവരിച്ചത് 5–0 ജയത്തോടെ ആഘോഷമായിട്ടു തന്നെ. സ്വന്തം മൈതാനമായ ബേയ് അരീനയിൽ വെർഡർ ബ്രെമനെ 5–0നു തോൽപിച്ചതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ലെവർക്യുസന് 16 പോയിന്റിന്റെ ലീഡായി.
ബർലിൻ∙ ജർമൻ ബുന്ദസ്ലിഗയിൽ കന്നിക്കിരീടം സ്വന്തമാക്കിയ ബയർ ലെവർകുസൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെവർകുസൻ തോൽപിച്ചത്. ബുന്ദസ്ലിഗയിൽ 11 വർഷമായി തുടരുന്ന ബയൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവർകുസന്റെ
ബുന്ദസ്ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു.
ഹാരി കെയ്ൻ ബയൺ മ്യൂണിക്കിന്റെ ഭാഗ്യതാരം തന്നെ! ബുന്ദസ്ലിഗയിൽ തന്റെ ആദ്യ ഹാട്രിക്കുമായി ഇംഗ്ലിഷ് സ്ട്രൈക്കർ ഗോളടി തുടർന്ന മത്സരത്തിൽ ബയൺ മ്യൂണിക്ക് 7–0നു തകർത്തു. 12, 54 (പെനൽറ്റി), 88 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകൾ.
ബർലിൻ ∙ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക് ചാംപ്യൻമാർ. അവസാന ദിനം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബൊറൂസിയ ഡോർട്മുണ്ട്, മെയ്ൻസിനോട് അപ്രതീക്ഷിത സമനില (2–2) വഴങ്ങിയതാണ് ബയണിന് നേട്ടമായത്. ബയൺ 2–1ന് കൊളോനിനെ തോൽപിക്കുകയും ചെയ്തതോടെ ഡോർട്മുണ്ടിനും ബയണിനും 71 പോയിന്റ്. എന്നാൽ മികച്ച ഗോൾ വ്യത്യാസം ബയണിനു ഭാഗ്യമായി. കൊളോനിനെതിരെ 89–ാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ബയണിന്റെ വിജയഗോൾ നേടിയത്. 8–ാം മിനിറ്റിൽ കിങ്സ്ലി കോമാന്റെ ഗോളിൽ ബയൺ മുന്നിലെത്തിയെങ്കിലും 81–ാം മിനിറ്റിൽ ദെജാൻ ല്യുബിസിച്ചിന്റെ പെനൽറ്റി ഗോളിൽ കൊളോൻ ഒപ്പമെത്തിയിരുന്നു.
ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബോകമിനെതിരെ 3–0നു ജയിച്ച ബയൺ മ്യൂണിക്കിന് ഒന്നാം സ്ഥാനത്ത് ഒരു പോയിന്റ് ലീഡ്. തോമസ് മുള്ളർ (41–ാം മിനിറ്റ്), കിങ്സ്ലി കോമാൻ (64), സെർജി ഗനാബ്രി (73–പെനൽറ്റി) എന്നിവരാണ് ഗോൾ നേടിയത്.
ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്കിന് തുടർച്ചയായ മൂന്നാം സമനില. ശനിയാഴ്ച നടന്ന മത്സരത്തിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടാണ് ബയണിനെ 1–1 സമനിലയിൽ കുരുക്കിയത്.
ലണ്ടൻ ∙ എർലിങ് ഹാളണ്ടും എതിർ ഗോൾവലയും തമ്മിൽ ഒരു ‘ഹോട്ട്ലൈൻ’ കണക്ഷനുണ്ട്; ഒരിക്കലും മുറിയാത്ത ബന്ധം! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ 9–ാം മത്സരത്തിൽ തന്റെ 15–ാം ഗോൾ നേടി ഹാളണ്ട് സ്കോറിങ് തുടർന്ന മത്സരത്തിൽ സതാംപ്ടനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് 4–0 ജയം. ജോവോ കാൻസലോ (20–ാം മിനിറ്റ്), ഫിൽ ഫോഡൻ
Results 1-10 of 31