Activate your premium subscription today
ബുന്ദസ്ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു.
ഹാട്രിക്, അതിലൊന്ന് സ്വന്തം ഹാഫിൽ നിന്നു തന്നെയുള്ള ഷോട്ടിലൂടെ നേടിയ ഉജ്വല ഗോൾ; ഇംഗ്ലിഷ് താരം ഹാരി കെയ്നു ജർമനിയിൽ ഇതിലും നല്ലൊരു ദിവസമില്ല! ബുന്ദസ്ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്ക് ഡാംസ്റ്റാറ്റിനെ 8–0നു തകർത്ത മത്സരത്തിലാണ് ഹാരി കെയ്ൻ മിന്നിത്തിളങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു ബയണിന്റെ 8 ഗോളുകളും.
ഹാരി കെയ്ൻ ബയൺ മ്യൂണിക്കിന്റെ ഭാഗ്യതാരം തന്നെ! ബുന്ദസ്ലിഗയിൽ തന്റെ ആദ്യ ഹാട്രിക്കുമായി ഇംഗ്ലിഷ് സ്ട്രൈക്കർ ഗോളടി തുടർന്ന മത്സരത്തിൽ ബയൺ മ്യൂണിക്ക് 7–0നു തകർത്തു. 12, 54 (പെനൽറ്റി), 88 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകൾ.
ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഹാരി കെയ്ൻ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലേക്ക്? കെയ്നിന്റെ നിലവിലെ ക്ലബ് ടോട്ടനം ഹോട്സ്പറുമായി ജർമൻ ചാംപ്യന്മാരായ ബയൺ മ്യൂണിക് ധാരണയിലെത്തിയതായി റിപ്പോർട്ട്. 10 കോടി യൂറോ (ഏകദേശം 911 കോടി രൂപ) ആണ് ട്രാൻസ്ഫർ തുകയെന്നാണ് സൂചന. ടോട്ടനവുമായി ഒരു വർഷം കൂടി കെയ്നിനു കരാർ ബാക്കിയുണ്ട്.
നേപ്പിൾസ് ∙ ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ ഒന്നാമനായി ക്യാപ്റ്റൻ ഹാരി കെയ്ൻ. യൂറോ യോഗ്യതാ റൗണ്ടിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് 2–1നു ജയിച്ച മത്സരത്തിൽ ടീമിന്റെ രണ്ടാം ഗോൾ നേടിയ കെയ്ൻ മുൻ സ്ട്രൈക്കർ വെയ്ൻ റൂണിയെ മറികടന്നു. കെയ്ന് 54 ഗോളുകൾ. റൂണിക്ക് 53. 44–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് കെയ്ൻ ലക്ഷ്യം കണ്ടത്.
ടോട്ടനം ഹോട്സ്പറിന്റെ റെക്കോർഡ് ഗോൾസ്കോറർ എന്ന വിശേഷണം ഇനി ഹാരി കെയ്നിനു സ്വന്തം. പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് തോൽപിച്ച മത്സത്തിലെ വിജയഗോളാണ് ഇംഗ്ലണ്ട് ദേശീയ ടീം ക്യാപ്റ്റൻകൂടിയായ ഇരുപത്തിയൊമ്പതുകാരൻ കെയ്നിന്റെ കരിയറിലെ ചരിത്ര ഗോളായത്. 15–ാം മിനിറ്റിലായിരുന്നു ഗോൾ.
ലണ്ടൻ ∙ ഫുൾഹാമിനെ 1–0ന് തോൽപിച്ച മത്സരത്തിലെ വിജയഗോൾ പേരിൽ കുറിച്ച ഹാരി കെയ്ൻ ടോട്ടനം ഹോട്സ്പർ ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ടോപ്സ്കോറർമാരുടെ നിരയിൽ ഒന്നാം സ്ഥാനത്തെത്തി. ക്ലബ്ബിനായി കെയ്ൻ നേടിയ 266–ാമത്തെ ഗോളായിരുന്നു ഇത്. ക്ലബ്ബിന്റെ ഇതിഹാസതാരം ജിമ്മി ഗ്രീവ്സിന്റെ നേട്ടത്തിനൊപ്പമെത്തി
ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ടഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെതിരെ ഇംഗ്ലിഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ടോട്ടനം ഹോട്സ്പറിന് ഉജ്വല ജയം (4–0). 48, 53 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ.
ലോകകപ്പിനു ശേഷം പുനരാരംഭിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിന്റെ തകർപ്പൻ പ്രകടനം. ലോകകപ്പിനെത്തി നിരാശയോടെ മടങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്വന്തം ക്ലബ് ടോട്ടനം ഹോട്സ്പറിനു വേണ്ടി ബ്രെന്റ്ഫോഡിനെതിരായ മത്സരത്തിൽ അവസരത്തിനൊത്തുയർന്നു. കെയ്നിന്റെ ഗോളിൽ ബ്രെന്റ്ഫോഡുമായി 2–2 സമനില പിടിക്കാൻ ടോട്ടനത്തിനു കഴിഞ്ഞു. രണ്ടുഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ ഉജ്വല തിരിച്ചുവരവ്.
ദോഹ ∙ ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും 98 സെക്കൻഡിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ...! അധികം വൈകാതെ മൂന്നാമത്തെ ഗോളും; യുഎസ്എയ്ക്കെതിരായ അപ്രതീക്ഷിത സമനിലയിൽനിന്നും പാഠം പഠിച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്, വെയ്ൽസിനെതിരെ തകർപ്പൻ ജയവും പ്രീക്വാർട്ടർ
Results 1-10 of 38