Activate your premium subscription today
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം എന്നു വിശേഷിപ്പിക്കേണ്ടതാണു മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരായ 3-0 വിജയം.
ആശ്വസിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്; പ്രതിസന്ധിക്കിടക്കയിൽ നിന്നൊരു തിരിച്ചു വരവ്! ആദ്യം, മുഹമ്മദൻസ് ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ പിഴവ്. പിന്നെ, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോവ സദൂയിയുടെ മികവ്. ഒടുവിൽ, നോവയ്ക്കു പകരമിറങ്ങിയ അലക്സാന്ദ്രെ കോയെഫിന്റെ ബുള്ളറ്റ് ഷോട്ട്! ഐഎസ്എലിൽ കൊൽക്കത്ത മുഹമ്മദൻസിനെ ബ്ലാസ്റ്റേഴ്സ് തകർത്തതു മടക്കമില്ലാത്ത 3 ഗോളുകൾക്ക്.
ഇരുടീമുകളിലും മലയാളികൾ ഗോളടിച്ച മത്സരത്തിൽ, ജംഷഡ്പുർ എഫ്സി 3–1നു കൊൽക്കത്ത മുഹമ്മദൻസിനെ തോൽപിച്ചു. മലപ്പുറം സ്വദേശി കെ. മുഹമ്മദ് സനാൻ (53–ാം മിനിറ്റ്), ഹവിയർ സിവേറിയോ (61), സ്റ്റീഫൻ എസി (79) എന്നിവരാണു ജംഡഷ്പുരിനായി ഗോൾ നേടിയത്.
ഇന്ത്യൻ സൂപ്പർ ലീഗില് ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ മുഹമ്മദൻ എസ്സിക്കെതിരെ ഹൈദരാബാദിന്റെ ഗോളടിമേളം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹൈദരാബാദ് ജയിച്ചത്. സീസണിൽ ഹൈദരാബാദിന്റെ ആദ്യ വിജയമാണിത്. മുഹമ്മദൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതി മുതൽ ഹൈദരാബാദിനായിരുന്നു ആധിപത്യം.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം വിജയം. തുടർച്ചയായ രണ്ടു സമനിലകൾക്കൊടുവിൽ, മുഹമ്മദൻസ് എസ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സ് തകർത്തത്. ആദ്യ പകുതിയിൽ പിന്നിലായ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി പിടിച്ചത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (67–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (76) എന്നിവരാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ മിർജാലോൽ കസിമോവ് മുഹമ്മദൻസിന്റെ പെനാൽറ്റി ഗോൾ നേടി.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇന്നത്തെ രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ തോൽപ്പിച്ചു.
ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കന്ന ജയം കുറിച്ച് മുഹമ്മദൻസ്. ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് മുഹമ്മദൻസ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുഹമ്മദൻസിന്റെ വിജയം. 39–ാം മിനിറ്റിൽ ലാൽറിംസംഗ ഫനായിയാണ് അവരുടെ വിജയഗോൾ നേടിയത്.
ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ തകർത്ത് ജംഷഡ്പുർ എഫ്സി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇരുപകുതികളിലുമായി ഇരട്ടഗോൾ നേടിയ ഹാവി ഹെർണാണ്ടസാണ് ജംഷഡ്പുരിന്റെ വിജയശിൽപി. 44, 50 മിനിറ്റുകളിലായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.
Results 1-8