Activate your premium subscription today
ഹൈദരാബാദ് ∙ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താൻ ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി 7.30ന് ഹൈദരാബാദിലെ ജി.എം.സി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ സിറിയയാണ് ആതിഥേയരുടെ എതിരാളി. മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
കൊച്ചി ∙ ഒടുവിൽ ചിത്രം തെളിഞ്ഞു. മധ്യനിരയിലെ സൂപ്പർ സാന്നിധ്യം സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക്. കൊൽക്കത്തയുടെ ഉരുക്കുകോട്ടയിൽ നിന്ന് പ്രീതം കോട്ടാൽ പകരം ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ‘സൂപ്പർ ട്രാൻസ്ഫർ’ ബ്ലാസ്റ്റേഴ്സും ബഗാനും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ട്രാൻസ്ഫർ ഫീ സ്വന്തമാക്കിയുള്ള താരക്കൈമാറ്റം. 90 ലക്ഷം രൂപയാണു സഹലിനെ കൈമാറിയതിലൂടെ ബഗാനിൽ നിന്നു ബ്ലാസ്റ്റേഴ്സിനു ലഭിക്കുക. സഹലിനു നൽകുന്ന പ്രതിഫലം വേറെയുണ്ട്. കരാർ കാലാവധി ബാക്കിയുള്ള താരത്തെ ക്ലബ്ബിനു പണം നൽകി സ്വന്തമാക്കുന്നത് യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ കണ്ടുശീലിച്ച ഒന്നാണ്.
കൊച്ചി ∙ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും. ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുക.
7 വർഷത്തെ ബ്ലാസ്റ്റേഴ്സ് കാലം മതിയാക്കി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക്. പുതിയ ഫുട്ബോൾ സീസൺ അരികിലെത്തി നിൽക്കെയാണു സഹലിനെ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു സ്വന്തമാക്കിയത്. സഹലിനെയും ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാലിനെയും ‘വച്ചു മാറാനുള്ള’ കരാർ നടപടികൾ പൂർത്തിയായെന്നാണു വിവരമെങ്കിലും ഇരു ക്ലബ്ബുകളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി∙ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെ ട്രാൻസ്ഫറുകൾ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉയർന്ന അഭ്യൂഹം ഒടുവിൽ സത്യമായി. ടീമിന്റെ ഐക്കൺ താരങ്ങളിൽ ഒരാളും മലയാളിയുമായി സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിടും. കൊൽക്കത്ത വമ്പന്മാരായ മോഹന്‍
കണ്ണൂർ∙ ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും കളം വിടും; പകരം പ്രീതം കോട്ടാൽ വരും. പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം ലൈനപ്പിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ടീം ക്യാംപ് നാളെ തുടങ്ങിയേക്കും. മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇന്നു കൊച്ചിയിലെത്തും. ക്യാംപിന്റെ തുടക്കത്തിൽ സഹൽ അബ്ദുൽ സമദ് ഉണ്ടാവില്ല.
കൊച്ചി∙ മലയാളി താരം സഹൽ അബ്ദുൽ സമദിനെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത വമ്പന്മാരായ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് മുടക്കുകയെന്നാണു വിവരം.
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സൂപ്പർ ജയന്റ്സ് ശ്രമം നടത്തുന്നതായി റിപ്പോർട്ട്. രണ്ടുവട്ടം ബഗാന്റെ ഓഫര്‍ ബ്ലാസ്റ്റേഴ്സ് നിരസിച്ചെങ്കിലും സഹലിനായുള്ള ശ്രമം ബഗാന് അവസാനിപ്പിച്ചിട്ടില്ല. പ്രീതം കോട്ടലിനെയോ ലിസ്റ്റന്‍ കൊളാസോയെയോ പകരം നല്കി സഹല്‍
പസിഫിക് ദ്വീപുരാജ്യമായ വനൗതു വഴി ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്താൻ ഇന്ത്യ. ലോക റാങ്കിങ്ങിൽ 164–ാം സ്ഥാനത്തുള്ള വനൗതുവിനെതിരെ ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനൽ ഏറെക്കുറെ ഉറപ്പിക്കാം.3 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞൻ രാഷ്ട്രമാണ് വനൗതു. രാത്രി 7.30നാണ് കലിംഗ സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ്. വൈകിട്ട് 4.30ന് ലെബനൻ മംഗോളിയയെ നേരിടും.
Results 1-10 of 48