Activate your premium subscription today
പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ മത്സരിച്ച കുസാലെ വെങ്കല മെഡൽ വിജയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മഹാരാഷ്ട്ര സർക്കാർ ആകെ രണ്ടു കോടി രൂപയാണു നൽകിയതെന്നും, ഹരിയാന സർക്കാർ
റിയാദ് ∙ റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജില്‍ ആഘോഷ പരിപാടിക്കിടെ മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കി ആകാശത്തേക്ക് നിറയൊഴിച്ച സൗദി യുവാവിനെ പട്രോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വിചാരണയഅക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവയഅപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച്
ന്യൂഡൽഹി ∙ അടുത്ത ഒളിംപിക്സിൽ സ്വർണം തന്നെയാണ് തന്റെ ലക്ഷ്യമെന്നും പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നതിനു മുൻപുള്ള ‘ചെറിയ ഇടവേള’ ആസ്വദിക്കുകയാണ് ഇപ്പോഴെന്നും ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലവുമായി തിളങ്ങിയ ഹരിയാനക്കാരി മനു ഇപ്പോൾ പ്രമോഷനൽ പരിപാടികളും സോഷ്യൽ മീഡിയ ഇടപെടലുകളുമായി സജീവമാണ്. മനു ഭാക്കർ സംസാരിക്കുന്നു.
മുംബൈ∙ ഒളിംപിക്സിൽ നേടിയ മെഡലുകളുമായി ‘ഷോ’ നടത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കർ വീണ്ടും രംഗത്ത്. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന
പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയ ദക്ഷിണകൊറിയയുടെ ഷൂട്ടിങ് താരം കിം യെ ജി അഭിനയ രംഗത്തേക്ക്. ‘ക്രഷ്’ എന്ന സീരീസിൽ ഒരു കൊലയാളിയുടെ റോളിലാണ് കിം യെ ജി പ്രത്യക്ഷപ്പെടുക. ‘ഏഷ്യ’ എന്ന സീരീസിന്റെ സ്പിൻ ഓഫാണ് ക്രഷ്. സോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യ ലാബാണ് ദക്ഷിണകൊറിയൻ താരം അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. പാരിസ് ഒളിംപിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇനത്തിലാണ് കിം വെള്ളി മെഡൽ നേടിയത്.
പാരിസ്∙ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടും നിർത്താതെ പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ കുതിക്കുന്നു. ഇന്നു പുലർച്ചെ നടന്ന പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ (എഫ്57) ഇന്ത്യൻ താരം ഹൊകാട്ടോ സീമ വെങ്കലം നേടി. പാരിസിൽ ഇന്ത്യയുടെ 27–ാം മെഡലാണിത്. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു താരം സോമൻ
പാരിസ് ∙ ശരീരത്തിന്റെ പരിമിതികളെ പൊരുതിത്തോൽപിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പാരാലിംപിക്സിൽ വീണ്ടും മെഡൽ പകിട്ട്. പുരുഷ വിഭാഗം ഹൈജംപിൽ (ടി64) ഇന്ത്യയുടെ പ്രവീൺ കുമാർ സ്വർണം നേടി. ടോക്കിയോ പാരാലിംപിക്സിൽ ഇതേയിനത്തിൽ നേടിയ വെള്ളിയാണ് നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ പ്രവീൺ കുമാർ സ്വർണമാക്കി മെച്ചപ്പെടുത്തിയത്. പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ 26–ാം മെഡലാണിത്. ആറു സ്വർണവും ഒൻപതു വെള്ളിയും 11 വെങ്കലവും സഹിതമാണ് ഇന്ത്യയുടെ മെഡൽനേട്ടം 26ൽ എത്തിയത്.
പാരിസ് ∙ മെഡൽ നേട്ടങ്ങളിലെ സർവകാല റെക്കോർഡുകൾ പിന്നിട്ട് പാരാലിംപിക്സിൽ സ്വപ്നക്കുതിപ്പു തുടരുന്ന ഇന്ത്യയ്ക്ക്, മെഡലുകളുടെ എണ്ണത്തിൽ കാൽ സെഞ്ചറി. പുരുഷ വിഭാഗം 60 കിലോഗ്രാം ജൂഡോയിൽ കപിൽ പാർമർ വെങ്കലം നേടിയതോടെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം 25ൽ എത്തിത്. പാരാലിംപിക്സിൽ ജൂഡോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് കപിൽ നേടിയത്. ഇതോടെ അഞ്ച് സ്വർണവും 9 വെള്ളിയും 11 വെങ്കലവും സഹിതമാണ് ഇന്ത്യ 25 മെഡലുകൾ നേടിയത്.
പാരിസ്∙ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് അഞ്ചാം മെഡൽ. പി 2 - 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 ഇനത്തിൽ റുബീന ഫ്രാൻസിസാണ് വെങ്കല മെഡൽ നേടിയത്. എട്ട് വനിതകൾ പങ്കെടുത്ത ഫൈനലിൽ 211.1 സ്കോർ നേടിയാണ് റുബീന മൂന്നാം സ്ഥാനത്തെത്തിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് റുബീന ഫൈനലിനു യോഗ്യത നേടിയത്.
ജീവിതത്തിൽ ഒരിക്കൽ മാത്രമേ അവനി ലെഖാരയെന്ന ഷൂട്ടർക്ക് ലക്ഷ്യം പിഴച്ചിട്ടുള്ളൂ. അതും ഷൂട്ടിങ്ങിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന 11–ാം വയസ്സിൽ. അന്നു നടന്ന ഒരു കാർ അപകടം അവനിയുടെ ജീവിതം കീഴ്മേൽ മറിച്ചു. അപകടത്തിൽ അരയ്ക്കു താഴേക്കു തളർന്ന അവനി, പക്ഷേ ജീവിതത്തിൽ തളർന്നില്ല. വിധി വഴിതിരിച്ചുവിട്ട ട്രാക്കിൽ പൊരുതാൻ തന്നെയായിരുന്നു അവനിയുടെ തീരുമാനം. ആ നിശ്ചയദാർഢ്യമാണ് ഇരുപത്തിരണ്ടാം വയസ്സിൽ രണ്ടാം പാരാലിംപിക്സ് സ്വർണമെന്ന റെക്കോർഡ് നേട്ടത്തിന്റെ നെറുകയിൽ അവനിയെ എത്തിച്ചിരിക്കുന്നത്.
Results 1-10 of 97