Activate your premium subscription today
സ്ക്വാഷ് മത്സരവേദികളിൽ ഇന്ത്യയ്ക്കു വിജയമധുരം പകർന്ന താരങ്ങളിൽ പ്രധാനിയായ സൗരവ് ഘോഷാൽ പ്രഫഷനൽ കരിയറിൽനിന്നു വിരമിച്ചു. ഇന്ത്യയ്ക്കു വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുന്നതു തുടരുമെന്നും സ്ക്വാഷ് അരങ്ങേറ്റം കുറിക്കുന്ന 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളതായും മുപ്പത്തിയേഴുകാരനായ ഘോഷാൽ പ്രതികരിച്ചു.
ആരാധകർക്കൊപ്പം ഫൊട്ടോയെടുക്കുന്ന ഈ പാക്കിസ്ഥാൻ താരം (നടുവിൽ) മറ്റാരുമല്ല; സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരമായ ജഹാംഗിർ ഖാൻ തന്നെ! സ്ക്വാഷ് ചാംപ്യൻമാർക്കു പ്രശസ്തമായ പാക്കിസ്ഥാനിലെ ഖാൻ കുടുംബത്തിൽ പിറന്ന ജഹാംഗിർ 1981 മുതൽ 1986 വരെ അക്ഷരാർഥത്തിൽ സ്ക്വാഷ് കോർട്ടിനെ അടക്കി ഭരിച്ചു: തുടർച്ചയായ 555 മത്സരങ്ങളിൽ ജയം;
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനെ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണെന്നു ഭാര്യ ദീപിക പള്ളിക്കൽ. ‘‘കാർത്തിക്കിനെ ഞാൻ ആദ്യമായി കാണുന്നത് ഒരു മാരത്തൺ മത്സരത്തിനിടെയാണ്. പിന്നീട് 5 വർഷങ്ങൾക്കു ശേഷം സ്ഥിരമായി ജിമ്മിൽ വച്ചും.
സ്ക്വാഷ് പുരുഷ ഡബിൾസിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ സ്വർണമെഡൽ പോരാട്ടം. സെമിയിൽ സൗരവ് ഘോഷാൽ, അഭയ് സിങ്, മഹേഷ് മൻഗാവോൻകർ എന്നിവരടങ്ങുന്ന ടീം 2–0ന് നിലവിലുള്ള ചാംപ്യൻമാരായ മലേഷ്യയെയാണ് തകർത്തത്. ആദ്യമത്സരത്തിൽ അഭയ് സിങ് 3–1ന് മുഹമ്മദ് അദ്ദീൻ ഇദരികെ ബഹ്തിയാറിനെയും രണ്ടാം മത്സരത്തിൽ ഘോഷാൽ 3–1ന് എയ്ൻ യോവിനെയും തോൽപിച്ചത്.
ഏഷ്യൻ ഗെയിംസ് വേദിയിൽ ഇന്ത്യയ്ക്ക് ‘വുഷു’വാഘോഷം! വുഷുവിൽ വനിതകളുടെ 60 കിലോഗ്രാമിൽ വെള്ളി നേടി മണിപ്പുരുകാരി റോഷിബിന ദേവിയാണ് രാജ്യത്തിന് അഭിമാനമായത്. കലാപബാധിതമായ സംസ്ഥാനത്തെ ബിഷ്നുപുരാണ് റോഷിബിനയുടെ ജന്മദേശം. ചൈനീസ് ആയോധനകലയായ വുഷുവിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ തന്നെ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്.
സ്ക്വാഷ് ടീം ഇനങ്ങളിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. വനിതാ വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തൻവി ഖന്ന എന്നിവരടങ്ങുന്ന ടീം 3–0ന് പാക്കിസ്ഥാനെ തകർത്തു.
സ്ക്വാഷ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയാണ് ബി ഗ്രൂപ്പ് ചാംപ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയത് (3–0). അഭയ് സിങ്, ഓങ് സായ് ഹുങിനോടും (2–3), ജോഷ്ന ചിന്നപ്പ, ഐര അസ്മാനോടും (1–3) സൗരവ് ഘോഷൽ, ഡാരൻ പ്രകാശത്തോടും (1–3) പരാജയപ്പെട്ടു.
സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. ചെന്നൈയിലെ എക്സ്പ്രസ് അവന്യു മാളിലെ വേദികളിലാണു 17 വരെ മത്സരങ്ങൾ നടക്കുന്നത്. 2011ൽ അവസാനമായി സ്ക്വാഷ് ലോകകപ്പ് നടന്നപ്പോഴും ചെന്നൈയായിരുന്നു വേദി. അന്നു ചാംപ്യൻമാരായ ഈജിപ്തിനു പിന്നിൽ രണ്ടാം സീഡായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
പുരുഷ– വനിതാ വ്യത്യാസമില്ലാതെ പൊതുവിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് മത്സരങ്ങൾ ജൂൺ 13 മുതൽ 17 വരെ ചെന്നൈയിൽ നടക്കും. എക്സ്പ്രസ് മാൾ ആണ് മത്സരവേദി. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി പുരുഷ–വനിതാ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് മത്സരങ്ങൾ.
ബർമിങ്ങാം ∙ കൂട്ടുകാർക്കൊപ്പം സ്കൂളിൽ കളിച്ചു ചിരിച്ചിരിക്കേണ്ട പ്രായത്തിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ഡൽഹി സ്വദേശിനി അനഹത് സിങ്. ഇന്ത്യൻ സ്ക്വാഷ് ടീമിലംഗമായ കൗമാര താരത്തിന് പ്രായം വെറും 14 വയസ്സ്. കോമൺവെൽത്ത് | Anahat Singh | Commonwealth Games | Youngest Indian at Commonwealth Games | squash player | Manorama Online
Results 1-10 of 14