Activate your premium subscription today
കുട്ടിക്കാലത്ത് ചിലപ്പോഴൊക്കെ ടെന്നിസ് കോർട്ടിൽ അവൾക്ക് തോറ്റ് പിന്മാറേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴൊന്നും അവൾ കരഞ്ഞില്ല, പകരം അവളുടെ അമ്മ വാങ്ങിക്കൊടുത്ത ഐസ്ക്രീമും കഴിച്ച് ചിരിതൂകി നിന്നു. ഇതുകണ്ട മറ്റ് കുട്ടികളുടെ അമ്മമാർ അദ്ഭുതം കൂറി. അവരുടെ മക്കളും മത്സരിക്കാനുണ്ടായിരുന്നു. അവരെല്ലാം തോറ്റു തിരികെ വരുമ്പോഴാകട്ടെ കണ്ണീർ നിലയ്ക്കുന്നുണ്ടായിരുന്നില്ല. തോറ്റിട്ടും ഒരു കൂസലുമില്ലാതെ ഈ കുട്ടിക്ക് മാത്രം എങ്ങനെ ചിരിതൂകി നിൽക്കാനാകുന്നു എന്ന് പലരും ചോദിച്ചിട്ടു പോലുമുണ്ട്– അവരോടെല്ലാം ആ കൊച്ചുപെൺകുട്ടി പറഞ്ഞു: ‘എല്ലാം നഷ്ടപ്പെട്ടെന്നു വിലപിക്കാൻ എന്റെ ജീവിതമൊന്നുമല്ല ടെന്നിസ്. അതെന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. പിന്നെ ഞാനെന്തിനു കരയണം!’. സാനിയ മിർസയെന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. പക്ഷേ അവളന്നു പറഞ്ഞതു പോലെയായിരുന്നില്ല കാര്യങ്ങൾ. ടെന്നിസ് അവളുടെ ജീവിതം തന്നെയായി മാറി. അവളുടെ മാത്രമല്ല കോടിക്കണക്കിന് ഇന്ത്യക്കാരുടെയും ജീവിതത്തിന്റെ ഭാഗമാക്കി ടെന്നിസിനെ മാറ്റിയാണ് സാനിയ മിർസ കോർട്ടിൽനിന്നു കളമൊഴിയുന്നത്. സംഭവബഹുലമായ ആ ജീവിതത്തിൽ ഇന്ത്യയെ കോരിത്തരിപ്പിച്ച വിജയങ്ങളേറെയുണ്ടായി, ഒപ്പം വിവാദങ്ങളും. എന്നാൽ വിവാദങ്ങളിലും വിജയങ്ങളിലും രാജ്യം അവൾക്കൊപ്പം നിന്നു. ചിലർ മാത്രം അസഹിഷ്ണുതയോടെ മുഖംതിരിച്ചു. പക്ഷേ രണ്ടു പതിറ്റാണ്ടു കാലത്തെ കരിയറിനൊടുവിൽ ടെന്നിസ് കോർട്ടിനോടു വിട പറയുമ്പോൾ സാനിയ പറയുന്നു– ‘സ്വപ്നം കണ്ടതിലേറെയും നേട്ടങ്ങൾ ഞാൻ സ്വന്തമാക്കിക്കഴിഞ്ഞു.’ ആ നേട്ടങ്ങളുടെ കഥയാണിനി, ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരത്തിന്റെ, സാനിയയെന്ന സ്റ്റാറിന്റെ കഥ... വിശദമായി കാണാം വിഡിയോ സ്റ്റോറിയിലൂടെ...
പുരുഷ ടെന്നിസിലെ വലിയ വിജയങ്ങൾ ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവർക്കു വട്ടം ചുറ്റി നിന്നപ്പോൾ വനിതാ ടെന്നിസിലെ ഫെഡററും നദാലും ജോക്കോയുമെല്ലാം സെറീന തന്നെയായിരുന്നു..Serena Williams, Serena Williams retirement, Venus Williams, Maria Sharapova, Tennis, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
മോസ്കോ ∙ ലോക ടെന്നിസിലെ ഗ്ലാമർ താരവും മുന്‍ ലോക ഒന്നാം നമ്പറുമായ റഷ്യയുടെ മരിയ ഷറപ്പോവ അമ്മയായി. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സിനും ഷറപ്പോവയ്ക്കും കൂട്ടായി - Maria Sharapova | Mother | Baby Boy | Manorama News
ഗുരുഗ്രാം (ഹരിയാന) ∙ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ റഷ്യൻ ടെന്നിസ് സൂപ്പർതാരം മരിയ ഷറപ്പോവ, ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ എന്നിവരുടെയും പേരുകൾ. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് കോടതിയുടെ
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ കർഷക സമരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിനു പിന്നാലെ റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയോടു ‘മാപ്പു പറഞ്ഞ്’ മലയാളികൾ. നേരത്തേ സച്ചിന്റെ പേരിൽ ഷറപ്പോവയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിൽ
പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ വെളുപ്പെടുത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപ്പോവ, പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...women, manorama news, manorama online, malayalam news, maria sharapova, viral news, viral post
ലണ്ടൻ∙ ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാൽപ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാൻസ്ലാം കിരീടം ചൂടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച
Results 1-7