Activate your premium subscription today
കൊച്ചി ∙ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പാലക്കാട്ട് ഹോട്ടലിൽ നടന്ന റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസെടുത്തത്.
കോളിയടുക്കം ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ചെമ്മനാട് പഞ്ചായത്ത്. പാതയോരങ്ങളിൽ അറവുമാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവാക്കിയതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിലെ 14 യൂണിറ്റ് ക്യാമറകളിൽ 10 എണ്ണം സ്ഥാപിച്ചു.
വൈക്കം ∙ വൈക്കത്തഷ്ടമി പടിവാതിൽക്കലെത്തിയതോടെ നഗരത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നവംബർ 23നാണ് അഷ്ടമി. കുറ്റകൃത്യം വർധിച്ചതോടെ ഇത് കണ്ടുപിടിക്കാനും, പരിഹാരം കാണുന്നതിനുമായി 2018 – 19വർഷത്തിൽ സി.കെ.ആശ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും
ഇരിട്ടി∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷ്യമിട്ട് ഇരിട്ടി നഗരസഭയിലെ പ്രധാന കേന്ദ്രങ്ങൾ സിസിടിവി നിരീക്ഷണത്തിലാക്കി. 17 കേന്ദ്രങ്ങളിലായി 20 ലക്ഷം രൂപ ചെലവിൽ 24 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.രാത്രി ദൃശ്യവും ശബ്ദവും ഒപ്പിയെടുക്കുന്ന അത്യാധുനിക ക്യാമറകളാണു ഭൂരിഭാഗവും. പഴശ്ശി ജലാശയം
കോന്നി∙ടൗണിലെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ സ്ഥലങ്ങളിലായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അനി സാബു മുൻകൈ എടുത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നെങ്കിലും ദിവസങ്ങൾ
കൊച്ചി∙ സുഭദ്ര ശർമിളയ്ക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം കടവന്ത്രയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റ് നാലിന് സുഭദ്ര ചുരിദാർ ധരിച്ച് സാരിയുടുത്ത ഒരു സ്ത്രീക്കൊപ്പം പോയതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സുഭദ്രയെ കലവൂരിൽനിന്ന് ആലപ്പുഴയിൽ ശർമിള താമസിച്ച വീട്ടിൽ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
മുണ്ടക്കൈ∙ വയനാട് ഉരുള്‍പൊട്ടലിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൂരല്‍മലയിലെ കടകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഉരുൾപൊട്ടലുണ്ടായ ദിവസം കടകളിലെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ ദൃശ്യങ്ങളുമുണ്ട്. ഇതിൽ പലരുടെയും മൃതദേഹങ്ങൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
പെരുവന്താനം ∙ അമലഗിരിയിൽ ആനയിറങ്ങിയെന്ന വാർത്ത ഇന്നലെ അതിരാവിലെ കാട്ടുതീ പോലെ പടർന്നപ്പോൾ നാട്ടുകാർ പറഞ്ഞു: വെറുതേ ആനക്കള്ളം പറയരുത്! ആരാണു കാട്ടാനയെ കണ്ടതെന്ന ചോദ്യത്തിന്, ലണ്ടനിൽ നിന്നു ജോസുകുട്ടിയാണെന്നു മറുപടി കൂടി ലഭിച്ചതോടെ കാര്യം തമാശയാണെന്നു നാട്ടുകാർ കരുതി. പക്ഷേ രാവിലെ ഫോണുകളിൽ വിഡിയോ
കൊൽക്കത്ത ∙ കൊല്ലപ്പെട്ട പിജി ഡോക്ടർക്കൊപ്പം സംഭവദിവസം രാത്രിഭക്ഷണം കഴിച്ച 4 ജൂനിയർ മെഡിക്കൽ വിദ്യാർഥികളെ പൊലീസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. വകുപ്പുമേധാവി, നഴ്സുമാർ, ആശുപത്രിയിലെ ജീവനക്കാർ തുടങ്ങി ഇരുപത്തിയഞ്ചോളം പേരെ പൊലീസ് ആസ്ഥാനത്തേക്ക് ഇന്നലെ വിളിച്ചുവരുത്തി. സുരക്ഷയോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, കോളജിൽ സിസിടിവി ക്യാമറ സ്ഥാപിക്കുക, ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളും ജൂനിയർ ഡോക്ടർമാരും ഉന്നയിച്ചു.
Results 1-10 of 160