ADVERTISEMENT

പെരുവന്താനം ∙ അമലഗിരിയിൽ ആനയിറങ്ങിയെന്ന വാർത്ത ഇന്നലെ അതിരാവിലെ കാട്ടുതീ പോലെ പടർന്നപ്പോൾ നാട്ടുകാർ പറഞ്ഞു: വെറുതേ ആനക്കള്ളം പറയരുത്! ആരാണു കാട്ടാനയെ കണ്ടതെന്ന ചോദ്യത്തിന്, ലണ്ടനിൽ നിന്നു ജോസുകുട്ടിയാണെന്നു മറുപടി കൂടി ലഭിച്ചതോടെ കാര്യം തമാശയാണെന്നു നാട്ടുകാർ കരുതി. പക്ഷേ രാവിലെ ഫോണുകളിൽ വിഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെ കളി കാര്യമായി.

അർധരാത്രി ഗേറ്റ് കടന്നു കൊമ്പൻ ഒരു വീട്ടിലേക്ക് എത്തുന്നു. പിന്നീടു സമീപത്തെ പുരയിടത്തിലേക്കു പോകുന്ന വിഡിയോ കണ്ടതോടെ  അമലഗിരി ആനപ്പേടിയിലായി.വാണിയപ്പുരയ്ക്കൽ ജോസുകുട്ടിയുടെ വീടിന്റെ മുൻപിലാണ് ആദ്യം ആന എത്തിയത്. വിദേശത്തുള്ള ജോസുകുട്ടി രാത്രി വീടിനു മുൻപിൽ ആന എത്തിയതു സിസിടിവിയിൽ കണ്ടു നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേശീയപാതയുടെ ഒന്നര കിലോമീറ്റർ അടുത്തു വരെ ആന എത്തിയതായി നാട്ടുകാർ പറഞ്ഞു. കാട്ടാനശല്യം ഇതുവരെ ഇല്ലാതിരുന്നിടത്തും കാട്ടുകൊമ്പൻ എത്തിയതാണു ജനങ്ങളെ ആശങ്കയിലാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com