Activate your premium subscription today
ന്യൂഡൽഹി∙ ട്രൂകോളറിന് ഇനി ഇന്ത്യൻ സിഇഒ. ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാലയെ (47) കമ്പനിയുടെ ഗ്ലോബൽ സിഇഒ ആയി നിയമിച്ചു. സ്ഥാപക സിഇഒ അലൻ മമ്മദിയും സഹസ്ഥാപകൻ നാമി സറിംഗാലവും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായും അഡ്വൈസർമാരായും തുടരും. 2025 ജനുവരി 9ന് റിഷിത് ചുമതലയേൽക്കും.
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള
റാൻസംവെയർ ആക്രമണത്തെത്തുടർന്ന് 300 ഓളം ചെറുകിട ഇന്ത്യൻ പ്രാദേശിക ബാങ്കുകളിലെ പേമെന്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തലാക്കാൻ നിർബന്ധിതരായതായി റിപ്പോർട്ടുകൾ. ഈ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനോ യുപിഐ പോലുള്ള പേയ്മെൻ്റ് സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും
സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടേയും മറ്റും പാസ്വേഡ് മറന്നുപോവുകയെന്നത് പുതിയ കാലത്തെ പേടി സ്വപ്നമായി മാറിയിട്ടുണ്ട്. അപ്പോള്‍ മുപ്പതു ലക്ഷം ഡോളര്‍(ഏകദേശം 250 കോടി രൂപ) മൂല്യമുള്ള ബിറ്റ് കോയിന് ശേഖരത്തിന്റെ പാസ്വേഡ് മറന്നു പോയാലോ? അങ്ങനെയൊരു വല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ 11 വര്‍ഷം കഴിഞ്ഞയാളുടെ സമ്പത്ത്
ഉപകരണങ്ങളെ (ലാപ്ടോപ്പുകൾ, ഫോണുകൾ, ടാബ്ലെറ്റുകൾ പോലുള്ളവ) ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യാൻ അനുവദിക്കുന്ന വയർലെസ് നെറ്റ്വർക്ക് (വൈ-ഫൈ) സൃഷ്ടിക്കുന്ന ഉപകരണങ്ങളായ റൂട്ടറുകൾ നിർമിക്കുന്ന ഒരു ജനപ്രിയ ബ്രാൻഡാണ് ടിപി-ലിങ്ക്. രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ടിപി-ലിങ്ക് റൂട്ടറുകളിലെ ഒരു
ദിനം പ്രതിയെന്നോണം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. അപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പിന് നമ്പറുകള്‍ക്കും പാസ്വേഡുകള്ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള് നല്കുന്നുണ്ടോ? ഇല്ലെന്നാണ് 'ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍' പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്.
പ്രധാനപ്പെട്ട രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ സുരക്ഷിതമായി സംഭരിക്കാനും ആക്സസ് ചെയ്യാനും അനുവദിക്കുന്ന ഒരു സുപ്രധാന സർക്കാർ സംരംഭമാണ് ഡിജിലോക്കർ. രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പെന്നു വേണമെങ്കിൽ പറയാം. ഫയലിനു പകരം പോക്കറ്റിലെ ഫോൺ മതിയെന്നർഥം. ലോകത്തെവിടെയിരുന്നും നമ്മുടെ
സൈബർ സുരക്ഷാ ബോധവൽകരണത്തിന്റെ ഭാഗമായി സൈബർ സുരക്ഷാവിദഗ്ധരായ ടെക് ബൈ ഹാർട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള ഹാക്ക് റണ്ണിന് പത്തനംതിട്ട ജില്ലയിലും മികച്ച പ്രതികരണം. ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങൾ ഭീകരമായിക്കൊണ്ടിരിക്കുന്ന കാലത്ത് സൈബർ സുരക്ഷയുടെ പ്രാധാന്യം
വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ കോട്ടയത്ത്. കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, സെയ്ൻറ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ഹാക്ക്
വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് കോളജിലെത്തി.
Results 1-10 of 20