Activate your premium subscription today
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്വാഷോ ലിപ്സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന്‍ ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്മെയുടെ കഥ.
യുദ്ധസാമഗ്രികളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുപ്രധാന നീക്കങ്ങളില്‍, ഇന്ത്യൻ നാവികസേന തദ്ദേശീയമായി വികസിപ്പിച്ച സ്ഫോടകവസ്തു ശ്രദ്ധേയമാകുന്നു.സാധാരണ ട്രൈ നൈട്രോടൊളുവിൻ(ടിഎൻടി) സ്ഫോടകവസ്തുവിന്റെ ഇരട്ടി ശേഷിയുള്ള സെബെക്സ് 2 എന്ന സ്ഫോടകവസ്തുവിനാണ് ഇന്ത്യൻ നാവികസേന കഴിഞ്ഞദിവസം അംഗീകാരം നൽകിയത്.
നാലു വർഷത്തിനിടയിൽ ടെക്നോളജി രംഗത്ത് കേന്ദ്രസർക്കാരിന്റെ രണ്ടു പുരസ്കാരങ്ങളാണ് ടെക്ജൻഷ്യയെ തേടിയെത്തിയത്. 2020ൽ പുരസ്കാരം നേടിയ വി–കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം കേന്ദ്രസർക്കാർമുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സൈന്യവുംവരെ ഇന്ന് ഉപയോഗിക്കുന്നു. 2023ൽ ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ, രാജ്യത്തെ പല ഭാഷകളിൽ ലൈവ് ട്രാൻസ്ലേഷൻ സാധ്യമാവുന്ന സ്പീക്കർ പോഡിയം എന്ന ആപ്ലിക്കേഷൻ ടെക്ജൻഷ്യയെ വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. പുരസ്കാരത്തിളക്കത്തിൽ ടെക്ജൻഷ്യയെയും അതിന്റെ സാരഥി ജോയ് സെബാസ്റ്റ്യനെയും കേരളം വീണ്ടും ആഘോഷിച്ചു.
യൂറോപ്യൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഈ വേനൽക്കാലത്തെ കഠിന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനായി പുതിയ എയർ കൂളറുകൾ അവതരിപ്പിച്ചു. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ തോംസൺ ബ്രാൻഡ് എയർ കൂളറുകളുടെ നിരവധി മോഡലുകളാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ തോംസണിൻ്റെ എക്സ്ക്ലൂസീവ് ബ്രാൻഡ്
ഇന്ത്യയിലെ സംരംഭകരുടെ ഉൽപന്നങ്ങൾ വൻതോതിൽ സംഭരിക്കാൻ ലക്ഷ്യമിട്ട് രാജ്യാന്തര റീട്ടെയ്ൽ ഭീമനായ വാൾമാർട്ട്. 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനായി വാൾമാർട്ട് ആദ്യമായി ഡൽഹിയിൽ രണ്ടു ദിവസത്തെ ഉച്ചകോടി ആരംഭിച്ചു. ഓൺലൈനായി അപേക്ഷ നൽകിയ നൂറുകണക്കിന് സംരംഭകർ ഇന്നും നാളെയുമായി അവരുടെ ഉൽപന്നങ്ങൾ വാൾമാർട്ട് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിക്കും (പിച്ചിങ്).
വാഷിങ്ടൻ ∙ സ്വയംപര്യാപ്തമാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോൾ ആശങ്ക രേഖപ്പെടുത്തി യുഎസ്. ഇറക്കുമതിക്കു പകരമായുള്ള ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രചാരണം ഉഭയകക്ഷി വ്യാപാരബന്ധത്തെ ബാധിക്കുന്നതായി ജോ ബൈഡൻ ഭരണകൂടം | Make In India | India US Trade | Biden | Modi | Manorama News
ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പരമാവധി മുതലെടുത്ത് യുഎസ് ടെക് ഭീമന് ആപ്പിള്‍. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം സ്മാര്‍ട്ഫോണുകള്‍ കയറ്റി അയക്കുന്ന കമ്പനിയായി ആപ്പിള്‍ മാറിയിരിക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്മാര്‍ട്ഫോണ്‍
മോസ്കോ ∙ ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ ആരംഭിച്ച ‘മെയ്ക് ഇൻ ഇന്ത്യ’ സംരംഭം അനുകരണീയമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഇന്ത്യയിൽ 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ സംരംഭം വൻ വിജയമായിരുന്നുവെന്നും ഉൽപാദനമേഖലയ്ക്ക് വൻ കുതിപ്പേകിയ ഇതു മറ്റു
മോസ്കോ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് പുട്ടിൻ പറഞ്ഞു. റഷ്യയുടെ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ എട്ടാമത് ഈസ്റ്റേൺ
മോസ്കോ∙ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യൻ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്കായെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്.
Results 1-10 of 76