Activate your premium subscription today
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവളും ഭർത്താവും ജോലിക്കു പോകുന്നവരാണ്. ഇവർക്ക് മൂന്നു വയസ്സുള്ളൊരു മകനുണ്ട്. അവന് സംസാരം കുറവാണ്, ഇപ്പോഴും ഏതാനും വാക്കുകൾ മാത്രമേ പറയുന്നുള്ളൂ. അങ്ങോട്ടു പറയുന്നതൊക്കെ മനസ്സിലാകുന്നുണ്ട്, പ്രശ്നങ്ങൾ ഒന്നും ഉള്ളതായി തോന്നുന്നില്ല. എന്താണു ചെയ്യേണ്ടത്?
റീൽസുകളിൽ കാണുന്നതല്ല യഥാർഥജീവിതമെന്ന ബോധ്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. സോഷ്യൽമീഡിയയിൽ ലൈക്കും ഷെയറും ലഭിക്കുന്നതിനുവേണ്ടി തങ്ങളുടെ വ്യക്തിത്വം തകരാൻ ഇടയാക്കരുതെന്ന തിരിച്ചറിവ് കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതിനു പകരം കൃത്യമായി
മൊബൈൽ ഫോൺ മാറ്റൂ, മാറ്റൂ എന്ന് എല്ലാരും പറയുന്നു. എന്നിട്ട് ഞാനെന്തു ചെയ്യാനാ? മനുഷ്യനു ബോറടിച്ചിട്ടു പാടില്ല’’. വീട്ടുകാർ ഫോൺ കൊടുക്കാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ കുട്ടിയുടെ വാക്കുകൾ. ബോറടിയും എന്തു ചെയ്യണം എന്ന ആശയക്കുഴപ്പവും ഫോൺ വഴി ബുദ്ധിയിലുറച്ച തെറ്റായ ജീവിതപാഠങ്ങളുമായി ആകെ അലങ്കോലമാണ് പല കുട്ടിമനസ്സും. ഫോൺ അടിമത്തത്തിൽനിന്നു ഡിജിറ്റൽ ലഹരിയുടെ പുതിയവഴി തേടിയ ചില കുട്ടികളെക്കൂടി കാണാം.
പ്ലസ്ടുക്കാരി. ഉറക്കമുണരുമ്പോഴേ കൈ ഫോണിലേക്ക്; ഗുഡ് മോണിങ്, പല്ലുതേപ്പ്, ചായ, സ്കൂൾ യാത്രാ സെൽഫികൾ, ഗെറ്റ് റെഡി വിത് മി വിഡിയോ... ഫുൾ ടൈം ഫോണിൽ. സ്കൂളിൽ ഫോൺ സമ്മതിക്കാത്തതുകൊണ്ട് സ്ഥിരം ‘അസുഖ’മായി. വീട്ടിൽ കുട്ടിയും അമ്മയും മാത്രം. മകൾ ‘ടെക്കി’യാണെന്നും ഫോണിലെ എല്ലാ കാര്യങ്ങളും അറിയാമെന്നും ‘അഭിമാന’മായിരുന്നു അമ്മയ്ക്ക്. കാരണമില്ലാതെയുള്ള അസുഖത്തിന് ആശുപത്രികൾ കയറിയിറങ്ങിയുള്ള ‘ചികിത്സ’യും മുറയ്ക്കു നടന്നു. ഇതിനിടെ, കുട്ടി ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. അതിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയപ്പോൾ അമ്മയ്ക്കു സന്തോഷം: മോൾ എത്ര ഓപ്പണാണ്. പ്രേമമൊന്നുമല്ല, ലൈഫ് പ്ലാൻ ചെയ്തു മുന്നോട്ടുപോകുകയാണത്രേ. വിദേശത്തേക്കു പോകാനുള്ള കോഴ്സുകളും മറ്റും ‘ഡിസ്കസ്’ ചെയ്യുകയാണത്രേ. ഇപ്പോഴത്തെ പിള്ളേരൊക്കെ ജീവിക്കാൻ പഠിച്ചവരാ എന്ന് അമ്മയുടെ ആത്മഗതം. ഡേറ്റിങ് ആപ്പിലെ ചാറ്റും വിഡിയോ കോളും കൂടുതൽ മൊബൈൽ അഡിക്ഷനിലേക്ക് തള്ളിവിട്ടു. സ്കൂളിൽ ഒട്ടും പോകാതെയായി, ആപ്പിലെ പയ്യനുള്ള രാജ്യത്തേക്കു പോകണമെന്നു പറഞ്ഞ് ബഹളമായി. അങ്ങനെ ഫോൺ
നമുക്കു ഫോൺ ഉപയോഗിക്കാം, ഫോൺ നമ്മളെ ഉപയോഗിക്കാതിരുന്നാൽ മതി’– പതിരില്ലാത്ത ഈ പുതിയചൊല്ലുമായി വരുന്ന കുട്ടിക്കു പ്രായം 13. ‘എന്റെ കഥ പത്രത്തിൽ പറയണേ, കുറച്ചുപിള്ളേർക്കെങ്കിലും ബോധം വീണാൽ നല്ലതല്ലേ’ എന്നു പറഞ്ഞ് വിഡിയോ കോളിലാണു കുട്ടി സംസാരിച്ചത്. ‘‘ഞാനാരാണെന്ന് എനിക്കറിയാൻ മേലെങ്കിൽ ഞാൻ ആരോടു ചോദിക്കും ഞാനാരാണെന്ന് – വട്ടായില്ലേ? ആ പരുവത്തിലായിരുന്നു ഞാൻ. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കുതിരവട്ടം പപ്പുവിനെപ്പോലെ കിറുങ്ങിയടിച്ച അവസ്ഥ. പേടിക്കേണ്ട, കള്ളൊന്നും കുടിച്ചിട്ടല്ല. മൊബൈൽ ഫോൺ നോക്കി നോക്കി അങ്ങു കൈവിട്ടുപോയി. പിന്നെ മൊത്തം ഡാർക്ക് സീൻ. ഫോണിൽ വിഡിയോ കാണലോടു കാണലായിരുന്നു. ടോയ്ലറ്റിൽ പോകുമ്പോ വരെ കാണും. കുളിക്കുമ്പോ ഇതു കുറച്ചു പ്രയാസമായതുകൊണ്ട് കുളിയങ്ങു നിർത്തി. ഫോണിലിങ്ങനെ തോണ്ടിത്തോണ്ടി വെളുപ്പിന് 3–4 മണിവരെ ഒറ്റയിരിപ്പ്. ഉറങ്ങാനൊക്കെ പ്രയാസം. ഇനിയെങ്ങാനും കണ്ണടച്ചു പോയാലോ
Results 1-5