Activate your premium subscription today
ന്യൂഡൽഹി∙ സിബിഐ, ഇ.ഡി, കോടതി തുടങ്ങിയ സ്ഥാപനങ്ങൾ വിഡിയോ കോൾ വഴി ആരെയും ‘അറസ്റ്റ്’ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ–ഓർഡിനേഷൻ സെന്റർ ആവർത്തിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൈബർ തട്ടിപ്പുകാർ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന മട്ടിൽ ഇരകളെ വിളിക്കുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണു വിശദീകരണം.
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള
ദുബായ് ∙ സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം.
യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലുളള പ്രിയപ്പെട്ടവരുമായി ഓഡിയോവിഡിയോ കോളുകള്‍ ചെയ്യുന്നതിനായി വിപിഎന്‍ (വെർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്കുകള്‍) ഉപയോഗിക്കാറുണ്ട്. അറ്റ്ലസ് വിപിഎന്‍ ഗ്ലോബല്‍ വിപിഎന്‍ അഡോപ്ഷന്‍ ഇന്റക്സ് പ്രകാരം യുഎഇയില്‍ 2023ല്‍ 61 ലക്ഷം പേരാണ് വിപിഎന്‍
അബുദാബി ∙ വിഡിയോ കോൾ ചെയ്യുന്നവരെ പിന്തുടർന്നുള്ള തട്ടിപ്പിൽ മലയാളികളടക്കമുള്ളവർക്ക് പണനഷ്ടം. യുഎഇയിൽ വിഡിയോ കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ പരാതിപ്പെടാൻ മടിക്കുന്നതാണ് തട്ടിപ്പ് വ്യാപകമാകാൻ കാരണം. പണം നൽകാത്തവരെ ഭീഷണിപ്പെടുത്തും. ഇവരിൽനിന്ന് രക്ഷപ്പെടാൻ സിംകാർഡ് പല തവണ മാറ്റിയിട്ടും രക്ഷയില്ലെന്നും
കോട്ടയം∙ തന്റെ മൊബൈൽ ഫോണിലേക്ക് വിദേശ നമ്പറിൽനിന്നു തുടർച്ചയായി വിഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസിൽ മലപ്പുറം സ്വദേശിയായ പ്രവാസി അറസ്റ്റിലായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു.
ആലപ്പുഴ ∙ വിദേശ ഫോൺ നമ്പറിൽനിന്ന് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസിൽ പരാതി നൽകി. ഖത്തറിലെ ഫോൺ
ആലപ്പുഴ ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ ഫോണിലേക്ക് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയയ്ക്കുന്നതായി പരാതി. ഇന്നു പൊലീസിൽ പരാതിപ്പെടുമെന്ന് അരിത ബാബു പറഞ്ഞു. ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണു തുടർച്ചയായി വിഡിയോ കോൾ എത്തിയതെന്ന് അരിത ബാബു പറഞ്ഞു. വിളിക്കുന്നത് ആരാണെന്നു
ബെംഗളൂരു ∙ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താൽക്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണു പിന്നിലെന്നാണു
തിരുവനന്തപുരം∙ തലസ്ഥാനത്തു വിഡിയോ കോളിൽ കെണിയൊരുക്കി പണം തട്ടിപ്പ് പെരുകുന്നു. പൂജപ്പുരയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ 53കാരന് 3 ലക്ഷം രൂപ നഷ്ടമായി. ഉത്തരേന്ത്യൻ സംഘമാണു തട്ടിപ്പിന് പിന്നിലെന്നു പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിൽ അപരിചിതയായ സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റിൽ വീണതാണ് പരാതിക്കാരന്
Results 1-10 of 20