Activate your premium subscription today
924-ൽ ശ്രീനാരായണ ഗുരു ആൽവേയിൽ സംഘടിപ്പിച്ച സർവമത ഉച്ചകോടിയുടെ സ്മരണയ്ക്കായാണ് ഈ ഉച്ചകോടി നടക്കുന്നത്.
വർക്കല ∙ ശ്രീനാരായണ ഗുരുദേവൻ നൂറു വർഷം മുൻപ് സ്ഥാപിച്ച ശിവഗിരി സ്കൂളിൽ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ടു 6.30നു 100 ദീപങ്ങൾ തെളിയും. മന്ത്രി വി.ശിവൻകുട്ടി, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചലച്ചിത്ര നടൻ ദേവൻ, സംവിധായകൻ രാജസേനൻ
വർക്കല ∙ ‘ഒരു പീഡയെറുമ്പിനും വരുത്തരു’തെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടിലാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തല ചെടിച്ചട്ടി കൊണ്ട് അടിച്ചു പൊട്ടിക്കുന്നതു രക്ഷാപ്രവർത്തനമായി വിശേഷിപ്പിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പലസ്തീനിൽ ഗുരുദേവ ദർശനത്തിന്റെ വെളിച്ചമെത്തിയിരുന്നെങ്കിൽ അവിടെ യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് ശനിയാഴ്ച ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ആർഎസ്എസിനെതിരെ പേരെടുത്തു പറയാതെ നടത്തിയ വിമർശനങ്ങളോടുള്ള മറുപടി അതേ വേദിയിൽ ഇന്നലെ മുരളീധരൻ നൽകി.
വർക്കല ∙ ഗുരുദേവൻ നിഷ്കർഷിച്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള 91–ാം ശിവഗിരി തീർഥാടന സമ്മേളനങ്ങൾക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി. പുലർച്ചെ മുതൽ ശാരദാ മഠത്തിലും മഹാസമാധി മന്ദിരത്തിലും വിശേഷാൽ പൂജകൾ ആരംഭിച്ചു.ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക ഉയർത്തി. ജനറൽ
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും മാർഗനിർദേശങ്ങളോടും കൂടി ആരംഭിച്ചതാണു ശിവഗിരി തീർഥാടനം. മഹനീയമായ ഗുരുസ്മൃതിയിൽ, 91–ാം തീർഥാടന സമ്മേളനങ്ങൾക്ക് ഇന്നു ശുഭാരംഭം കുറിക്കുന്നു. ആലുവ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശിവഗിരി സ്കൂളിന്റെയും ശതാബ്ദിവേളകളുടെ പശ്ചാത്തലത്തിലാണെന്നത് ഇത്തവണത്തെ തീർഥാടനത്തെ അനന്യമാക്കുന്നുണ്ട്. ഗുരുശിഷ്യനായ മഹാകവി കുമാരനാശാന്റെ 150–ാം ജന്മവാർഷികവും ദേഹവിയോഗത്തിന്റെ ശതാബ്ദിയും ഇതേ വേളയിലാണ്.
കൊട്ടും കുരവയും വാദ്യഘോഷങ്ങളുമില്ല. വലിയ ആൾക്കൂട്ടമില്ല. ആരവങ്ങളുമില്ല. അതീവ ലാളിത്യം പൂണ്ട ഒരു യാത്രയായിരുന്നു 1932ൽ നടന്നത്. മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ പത്തനംതിട്ട ഇലവുംതിട്ടയിലെ വസതിയായ കേരളവർമ സൗധത്തിൽനിന്നു ശിവഗിരി മഠത്തിലേക്കായിരുന്നു ആ പദയാത്ര. മഞ്ഞളരച്ചു കലക്കിയ വെള്ളത്തിൽ പിഴിഞ്ഞ് ഉണക്കിയ മുണ്ടുടുത്ത്, ഗുരുദേവകീർത്തനങ്ങൾ ആലപിച്ചുകൊണ്ടുള്ള പ്രയാണം.
വർക്കല∙ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ‘വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തിലെ സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്കു ആവശ്യമായ തലത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുവാനുള്ള സാധ്യത ഗുരുദേവ ചിന്തയിലൂടെ രൂപപ്പെടേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. ശ്രീനാരായണ
ചിറയിൻകീഴ് ∙ ശിവഗിരിയിലേക്കെത്തുന്ന തീർഥാടക സംഘങ്ങളെ വരവേൽക്കാൻ ചിറയിൻകീഴിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ ജനുവരി ഒന്ന് വരെ ചിറയിൻകീഴ് വഴി വർക്കല ശിവഗിരിയിലേക്കു പോകുന്ന തീർഥാടന പദയാത്ര സംഘങ്ങൾക്കും ഗുരു വിശ്വാസികൾക്കും ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപം ഇടത്താവളമാക്കി സൗകര്യങ്ങൾ
തിരുവല്ല ∙ എസ്എൻഡിപി യോഗം തിരുവല്ല യൂണിയന്റെ 12-ാമത് ശിവഗിരി തീർഥാടന പദയാത്ര പുറപ്പെട്ടു. യൂണിയൻ ഓഫിസ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പദയാത്രാ ക്യാപ്റ്റനും യൂണിയൻ പ്രസിഡന്റുമായ ബിജു ഇരവിപേരൂരിന് യോഗം ഇൻസ്പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ പീതപതാക കൈമാറി. യൂണിയൻ സെക്രട്ടറി അനിൽ
വർക്കല∙ 91–ാം ശിവഗിരി തീർഥാടന സമ്മേളനങ്ങൾ ശനിയാഴ്ച തുടങ്ങാനിരിക്കെ വർക്കല നഗരി തീർഥാടക പ്രവാഹത്തിലേക്ക്. വന്നെത്തുന്ന ജനലക്ഷങ്ങളെ സ്വാഗതം ചെയ്തു കൂറ്റൻ കമാനങ്ങളും പീതവർണ കൊടികളും വൈദ്യുത ദീപാലരങ്കാരങ്ങളും എല്ലായിടത്തുമായി നിറഞ്ഞു. തീർഥാടനത്തിനു ഡിസംബർ 15നു തന്നെ ഔദ്യോഗികമായി തുടക്കം കുറിച്ച ശേഷം
Results 1-10 of 55