Pulpally is a mid-sized town in Wayanad District of Kerala, India.Pulpally also known as 'The land of black gold'. Pulpally is also famous for its pure wild Wayanad honey. The only Seetha devi temple in Kerala is situated on Pulpally.
വയനാട് ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി. സുൽത്താൻ ബത്തേരി താലൂക്കിലാണ് പുൽപള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം.