നോ– ലിസ്റ്റിൽ ഈ പ്രിയഭൂമി; തിരിച്ചു പിടിക്കുമോ കേരളം
Mail This Article
പ്രളയത്തിനോ മണ്ണിടിച്ചിലിനോ ഒന്നും ഇതുവരെ കീഴ്പ്പെടുത്താൻ കഴിയാത്തത്ര സൗന്ദര്യമാണ് കേരളത്തിന്റേത്. 7 ലക്ഷത്തോളം വിദേശ സഞ്ചാരികളും അതിന്റെ മൂന്നിരട്ടി ആഭ്യന്തര സഞ്ചാരികളും വന്നിറങ്ങുന്ന ഈ സ്വപ്നഭൂമിയെ പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമാക്കാൻ സർക്കാർ ശ്രമങ്ങളും ഒട്ടേറെ. എന്നാൽ അമിത ടൂറിസം കേരളത്തിലെ സഞ്ചാരമേഖലയുടെ ഭാവി തകർക്കുമെന്ന ആദ്യ മുന്നറിയിപ്പ് നൽകി ലോക സഞ്ചാര ഭൂപടത്തിൽ 9 നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഫോർദോസ് എന്ന സ്ഥാപനം.
കേരളം കൂടാതെ എവറസ്റ്റ് കൊടുമുടിയെയും ഈ വർഷത്തെ ‘നോ ലിസ്റ്റി’ൽ ഉൾപ്പെടുത്തി. ഇന്തൊനേഷ്യയിലെ ബാലി, ജപ്പാനിലെ ടോക്യോ, തുടങ്ങി ലോകത്തെ 15 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഭാവിയിൽ സഞ്ചാരികൾ മടുത്തു പോകാൻ ഇടയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. സുസ്ഥിരമല്ലാത്ത അമിത ടൂറിസമാണ് ഇവിടെയെല്ലാം തകർച്ച സൃഷ്ടിക്കുന്നത്.
റംസാർ സംരക്ഷിത കായലായിട്ടും വേമ്പനാടിന്റെ തകർച്ച ഉദാഹരണമായി പറയുന്നു. കേരളത്തിലെ ജനങ്ങളും സർക്കാരും വിദഗ്ധരും ടൂറിസം മേഖലയും കൈകോർത്ത് വരാനിരിക്കുന്ന പ്രതിസന്ധി ഒഴിവാക്കുകയാണ് വേണ്ടതെന്നും ടൂറിസ്റ്റുകളെക്കൊണ്ട് പൊറുതിമുട്ടിയ ബാഴ്സലോണയുടെ സ്ഥിതിയിലേക്ക് കേരളം വഴുതി വീഴാതിരിക്കാൻ ഈ മുന്നറിയിപ്പ് പ്രയോജനപ്പെടുത്തണമെന്ന ും സുസ്ഥിര വികസനത്തിനു വേണ്ടി വാദിക്കുന്ന എൻജിനീയർ കൂടിയായ ശ്രീധർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.