ADVERTISEMENT

ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിക്കുമ്പോള്‍ കുടുംബം ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കാറില്ലേ. ജയപരാജയങ്ങളിൽ അവരുടെ സാന്നിധ്യം പലർക്കും ആവശ്യവുമാണ്. അങ്ങനെ അനുജത്തിയുടെ ജീവിതത്തിലെ വലിയൊരു സന്തോഷത്തിൽ പങ്കുചേരാൻ എത്തിയ ചേച്ചിയും അവരുടെ കണ്ടുമുട്ടലുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. മറ്റൊരു രാജ്യത്ത് ജോലി ചെയ്യുന്ന ചേച്ചി അനുജത്തിയുടെ ഗ്രാജുവേഷൻ ദിനത്തിലാണ് സർപ്രൈസ് ആയി എത്തിയത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പ്ലാനിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി കൃത്യ സമയത്തുതന്നെ സഥലത്തെത്തി കുഞ്ഞിപ്പെങ്ങളെ ഞെട്ടിച്ചു.

വിഡിയോയുടെ തുടക്കത്തിൽ ഗ്രാജുവേഷൻ കോട്ടും തൊപ്പിയും ധരിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുകയാണ് പെൺകുട്ടി. തിരിഞ്ഞുനോക്കുമ്പോൾ തൊട്ടടുത്ത് ചേച്ചി നിൽക്കുന്നു. ആകെ അമ്പരന്നു പോയ പെൺകുട്ടി കരഞ്ഞുകൊണ്ട് നിലത്തിക്കുകയായിരുന്നു. തീരെ പ്രതീക്ഷിക്കാതെ ചേച്ചിയെ കണ്ട് ഞെട്ടലിൽ കരയുന്ന പെൺകുട്ടിയെ ഒപ്പമിരുന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയാണ് ചേച്ചി. വളരെ മനോഹരമായ വിഡിയോ എന്നും കുഞ്ഞനുജത്തിക്കു വേണ്ടി മറ്റൊരു രാജ്യത്തു നിന്നും വന്ന സഹോദരിയുടെ സ്നേഹം വാക്കുകൾക്ക് അതീതമെന്നും കമന്റുകളുണ്ട്. ലോകത്ത് കുടുംബത്തിനോളം നമ്മെ സ്നേഹിക്കാൻ കഴിയുന്ന ഒരു ശക്തിയുമില്ലെന്നും വിഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയെന്നും പലരും കമന്റ് ചെയ്തു.

English Summary:

Woman Surprises Little sister on her Graduation Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com