വസുന്ധരായോഗം കഴിഞ്ഞു; ഇനി...

Mail This Article
ലോകനാശകരമായ വസുന്ധരായോഗത്തിനു വിരാമം കുറിച്ച് കുജശനിയോഗം അവസാനിച്ചിരിക്കുകയാണ്. മേയ് 4 നു രാത്രി 8 മണി 40 മിനിറ്റിനാണു ചൊവ്വ മകരം രാശിയിൽനിന്നു കുംഭം രാശിയിലേക്കു കടന്നത്.
യദാരസൗരീ സുരരാജമന്ത്രിണാ
സഹൈകരാശൗ സമസപ്തമേ സ്ഥിതിഃ
എന്നതാണു വസുന്ധരായോഗത്തിന്റെ ലക്ഷണം.
ചൊവ്വയും ശനിയും കൂടി ഒരേ രാശിയിൽ നിൽക്കുകയും വ്യാഴത്തിന്റെ യോഗം കൂടി ആ രാശിയിൽ ഉണ്ടാകുകയും ചെയ്തതോടെയാണു വസുന്ധരായോഗം ആരംഭിച്ചത്. അതിനാണ് ചൊവ്വയുടെ കുംഭരാശി പ്രവേശനത്തോടെ സമാപനമായത്. അതുകൊണ്ടുതന്നെ ദോഷഫലങ്ങൾ കുറയുന്ന സ്ഥിതിവിശേഷം ഉണ്ടാകാം.
ഗുണദോഷാത്മകവും സുഖദുഃഖാത്മകവുമാണു ലോകം. അതുകൊണ്ടുതന്നെ നല്ല നാളുകൾക്കപ്പുറം ദുരിതത്തിന്റെ നാളുകളും അതിനുമപ്പുറം വീണ്ടും നല്ല നാളുകളും തുടർന്നുകൊണ്ടേയിരിക്കും. ഏതു പ്രതിസന്ധിയിലും നമ്മെ നയിക്കുന്നതു പ്രത്യാശകളും പ്രതീക്ഷകളും തന്നെ.
English Summary : End of Vasundhara Yogam