ADVERTISEMENT

മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുർഥിയാണ്. ഈ ചതുർഥി സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. വൃശ്ചികമാസത്തിലെ സങ്കടഹര ചതുർഥി ചൊവ്വാഴ്ച (19/11/2024) വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ ദിനത്തിൽ ഗണേശപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും അകന്നു ജീവിതത്തിൽ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം.

ഈ സവിശേഷ ദിനത്തിൽ ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഗണേശപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും അതീവഫലദായകമാണ്. കറുക, മുക്കുറ്റി എന്നിവ പറിച്ചു കഴുകി ഒരു ഇലക്കീറിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതും ഒരുരൂപാ നാണയം ഉഴിഞ്ഞു സമർപ്പിക്കുന്നതും ഉത്തമം. 

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സദ്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഉദാത്തമായ ഭക്തിയോടെ ഗണേശനെ വണങ്ങണം. ഭാഗ്യവർധനവിന് ഗണപതി ഭഗവാന്റെ മൂലമന്ത്രം 'ഓം ഗം ഗണപതയേ നമഃ' 108 തവണ ജപിക്കാം.

ഗണേശന്റെ പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്ന ഗണേശ ദ്വാദശമന്ത്രം സങ്കടഹര ചതുർഥിയിൽ ജപിക്കുന്നതിലൂടെ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌ അല്ലാത്തപക്ഷം കുറഞ്ഞത് 3 തവണയെങ്കിലും ജപിക്കുക  

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഈ ദിവസം ജപിക്കുന്നത് ഗുണകരമാണ് .

പ്രണമ്യ ശിരസാ ദേവം

ഗൗരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേന്നിത്യം

ആയുഷ്കാമാർഥസിദ്ധയേ

പ്രഥമം വക്രതുണ്ഡം ച

ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം

ഗജവക്ത്രം ചതുർഥകം

ലംബോദരം പഞ്ചമം ച

ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്നരാജം ച

ധൂമ്രവർണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച

ദശമം തു വിനായകം

ഏകാദശം ഗണപതിം

ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി

ത്രിസന്ധ്യം യ: പഠേത് നര:

ന ച വിഘ്നഭയം തസ്യ

സർവസിദ്ധികരം ധ്രുവം

വിദ്യാർഥീ ലഭതേ വിദ്യാം

ധനാർഥീ ലഭതേ ധനം

മോക്ഷാർഥീ ലഭതേ ഗതിം.

ജപേത് ഗണപതി സ്തോത്രം ഷഡ്‌ഭിർമാസൈ: ഫലം ലഭേത്

സംവത്‌സരേണ സിദ്ധിം ച

ലഭതേ നാത്ര സംശയ:

English Summary:

Significance of Sankatahara Chaturthi, especially Angara Sankatahara Chaturthi in Vrishchikam. Learn about Ganesha mantras and stotrams to remove obstacles and invite prosperity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com