സമ്പൂർണ വിഷുഫലം 2019, പൂരാടം നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
മക്കളുടെ പണം കൊണ്ടു ഗൃഹം വാങ്ങി താമസമാക്കും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച് വിശാലചിന്തകൾ ആർജ്ജിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. പരസ്പരബന്ധമില്ലാത്ത ആശയങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്. പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. പലപ്പോഴും അവധിദിനങ്ങളിലും ജോലി ചെയ്യേണ്ടതായി വരും. യുക്തിക്കു നിരക്കാത്ത സംയുക്ത സംരംഭത്തിൽ നിന്നും നിരുപാധികം പിന്മാറും. അംഗീകാരം വർധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. സ്വജനങ്ങളില്‍ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും.
പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാകും. ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. ദീർഘകാലസുരക്ഷയ്ക്ക് ഉപകരിക്കുന്ന ആശയങ്ങൾ തൊഴിൽമേഖലകളിൽ അവലംബിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാര വിപണന മേഖലകൾ തുടങ്ങും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വിദഗ്ധചികിത്സ, വിശ്രമം, ഈശ്വരപ്രാര്‍ഥനകള്‍ തുടങ്ങിയ സൽസന്താനഭാഗ്യത്തിനു വഴിയൊരുക്കും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഇച്ഛാ–ജ്ഞാന–ക്രിയാശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പുണർതം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂയം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ആയില്യം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, പൂരം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഉത്രം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, അത്തം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചിത്തിര നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ചോതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, വിശാഖം നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, അനിഴം നക്ഷത്രം : കാണിപ്പയ്യൂർ