1197 മലയാള പുതുവർഷഫലം വൃശ്ചികക്കൂറുകാർക്ക് എങ്ങനെ?

Mail This Article
വർഷാരംഭത്തിൽ ചിങ്ങം 01 മുതൽ 29 വരെ വ്യാഴം 4 ൽ നിൽക്കുന്നു. ദൈവാധീനം മറയുമെങ്കിലും ശുക്രന്റെ ഇഷ്ടസ്ഥിതി കൊണ്ട് ശയന സൗഖ്യം, വസ്ത്രം, ആഭരണം, ആഡംബരാദി വസ്‌തുക്കൾ എന്നിവയുടെ ലാഭം, സുഹൃത്തുക്കളും ബന്ധുജനങ്ങളുമായി സമ്മേളിച്ച് സന്തോഷം, സിനിമ മുതലായ വിനോദങ്ങൾ ആസ്വദിക്കാൻ അവസരം, വിദേശഗുണം എന്നിവ ഫലങ്ങളാണ്. അതിനു ശേഷം തുലാം 06 വരെ കലാകായിക വിദ്യകളിൽ അഭിരുചി, ഏതു കാര്യത്തിലായാലും നല്ല ഉത്സാഹം, ജോലിയിൽ പ്രവർത്തന മികവ്, തടസ്സങ്ങളെ സധൈര്യം നേരിടാൻ ഉൾപ്രേരണ, പൊലീസ്, പട്ടാളം, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ ജോലിയിൽ ശ്രമിക്കുന്നവർക്ക് അനുകൂലാവസരം. ടൂറിസ്റ്റ് കാർ, ഓട്ടോറിക്ഷ തുടങ്ങിയവകളിൽ നിന്നും ആദായ വർധന. യന്ത്രാദി വസ്‌തുക്കളുടെ ലാഭം എന്നിവ ഫലങ്ങളാണ്.
ഈ വർഷം (മേടം 15 മുതൽ 28 വരെയുള്ള അവസരം ഒഴിച്ച്) ശനി 3 ൽ ഇഷ്ടസ്ഥാനത്ത് നിൽക്കുന്നതു കൊണ്ടും മീനം 30 മുതൽ വർഷാവസാനം വരെ വ്യാഴം 5 ൽ സഞ്ചരിക്കുന്നതു കൊണ്ടും ഗുരുജന വാത്സല്യം, വിദ്യാഭ്യാസ പുരോഗതി, പരീക്ഷകളിലും ടെസ്‌റ്റുകളിലും ജയം, സ്വദേശത്തോ വിദേശത്തോ ജോലി ലാഭം, കൃഷി, കച്ചവടം തുടങ്ങിയവകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായവർധന, ധനവരുമാനം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി, മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തോ പങ്കെടുത്തോ സംതൃപ്‍തി, നവദമ്പതികൾക്ക് സന്താനലാഭം രോഗബാധിതർക്ക് വിദഗ്‌ധ ചികിത്സാ സൗകര്യം, ആത്മീയ കാര്യങ്ങളിൽ (ഭജനം, സമൂഹപ്രാർഥന, സപ്‌താഹം) പങ്കെടുക്കാൻ അവസരം എന്നിവയും ഫലങ്ങളാണ് മേടം 15 മുതൽ 28 വരെ കണ്ടകശനി ദോഷകാലമാണ്.
English Summary : 1197 Malayalam New Year Prediction for Vrishchikakooru