ADVERTISEMENT

ജൂൺ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: മാതാപിതാക്കളുടെ സ്വത്തുകൾ കൈവശം വന്നു ചേരുന്നതാണ്. അധിക ചെലവുകൾ ഉണ്ടാകും. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം. സുതാര്യതയുള്ള പ്രവർത്തനങ്ങൾ സർവകാര്യ വിജയം നേടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശത്രു ശല്യം കുറയും. 

  • Also Read

ഭരണി: സൽകർമങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായം ലഭിക്കും. കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതാണ്. എല്ലാം തുറന്ന് പറയുന്നതു മൂലം മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും. അനിയന്ത്രിതമായ ക്ഷോഭ്യം പല വിപത്തുകൾക്കും വഴിയൊരുക്കും. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം.

കാർത്തിക: വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങളിൽ നഷ്ടത്തിനിടയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവൂ. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്.

രോഹിണി: വ്യാപാരികൾക്ക് കാലം അത്ര അനുകൂലമല്ല. വിജയപ്രതീക്ഷയോടെ തുടങ്ങിയ കാര്യങ്ങൾക്ക് അല്‍പം മങ്ങലേൽക്കുവാനിടയുണ്ട്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വര ചിന്ത കൈവിടരുത്. സന്താനങ്ങളുടെ ഭാവി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

മകയിരം: അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും. തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകുവാനിടയുണ്ട്. ചതിയിൽപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി ധാരാളം പണം ചെലവഴിക്കുന്നതാണ്. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുന്ന അവസരങ്ങൾ ഉണ്ടാകും.

തിരുവാതിര: പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. കൂട്ടുബിസിനസിൽ ഏർപ്പെടരുത്. അകന്നു നിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

പുണർതം: ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗം കാണുന്നു. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും ധനലാഭം ഉണ്ടാക്കുന്നതാണ്. പുതിയ വീട് പണിയുകയോ പുതുക്കി പണിയുന്നതിനോ ഉള്ള യോഗം കാണുന്നു. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം.

പൂയം: അനുഭവ ഫലം കൂടുതലായി ഉണ്ടാകും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമായി തീരുന്നതാണ്. വ്യാപാരത്തിൽ പഴയ പ്രതാപം വീണ്ടെടുക്കും. ആത്മവിശ്വാസം വർധിക്കും. കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും. വാഹനയോഗം കാണുന്നു. വിദ്യാർഥികൾ പുതിയ പാഠ്യ വിഷയങ്ങൾ പഠിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരും.

ആയില്യം: കാര്യനിർവഹണ ശക്തി വർധിക്കും. പാഴ്ചെലവുകൾ നിയന്ത്രിക്കുക. ശത്രുദോഷം കുറയും. എന്നാൽ അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും.

മകം: കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം, ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടും. എതിർപ്പുകളെ നിഷ്പ്രയാസം പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകും.

പൂരം: കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുവാൻ ഇടയുണ്ട്. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്. ഭൂമി വാങ്ങാനുള്ള യോഗം കാണുന്നു. സഹോദരഗുണം കൂടും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയെ നേരിൽ കാണാൻ കഴിയും.

ഉത്രം: പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗങ്ങൾ സ്വീകരിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. രാഷ്ട്രീയക്കാർക്ക് അനുകൂല സമയം.

അത്തം: കർമരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. പൊതുചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടും

ചിത്തിര: വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കാണില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനുമിടയാകും.

ചോതി: ദൂരയാത്രകൾ ചെയ്യേണ്ടതായി വരും. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. ദമ്പതികൾ കഴിയുന്നതും അനാവശ്യ പിണക്കം ഒഴിവാക്കണം.

വിശാഖം: പാഴ്ചെലവുകൾ കൂടും. രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. തനിക്ക് ശരിയെന്ന് തോന്നുന്നത് നിർഭയം ചെയ്യാൻ തയ്യാറാകുന്നത് മൂലം പലരുടെയും അതൃപ്തിക്കിടയാക്കും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

അനിഴം: നിസ്സാരകാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക.

തൃക്കേട്ട: കൂട്ടു ബിസിനസിൽ നഷ്ടത്തിനിടവരുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.

മൂലം: ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും.

പൂരാടം: നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ ഉണ്ടാകുവാനിടയുണ്ട്. അപവാദങ്ങളിൽ ചെന്നു ചാടരുത്. മാതാപിതാക്കളുടെ നീരസം മാറിക്കിട്ടുന്നതാണ്. സത്യസന്ധമായ പ്രവർത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും

ഉത്രാടം: പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. ഇഷ്ടജനങ്ങൾ ശത്രു ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ അംഗീകരിക്കും.

തിരുവോണം: തൊഴിൽ തർക്കം പരിഹരിക്കും. കുടുംബകാര്യങ്ങളിൽ അഭ്യുദയകാംക്ഷികളിൽ നിന്നും സഹായം ലഭിക്കും. ധനമിടപാടിൽ ജാഗ്രത പാലിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവം ചെയ്യണം. വാക്ദോഷം വരാതെ നോക്കണം

അവിട്ടം: അപ്രതീക്ഷിതമായി ഉണ്ടാകുന്ന എതിർപ്പുകളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തും. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. അപമാന ശ്രവണത്തിന് സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി കുറയ്ക്കണം.

ചതയം: ചെയ്തു കൊണ്ടിരിക്കുന്ന കർമം മാറുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യണം. കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും. അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നുള്ള അപകടങ്ങൾ വരാതിരിക്കാൻ നല്ല ശ്രദ്ധ വേണം. വിശ്വാസ വഞ്ചനകൾ സൂക്ഷിക്കണം. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം.

പൂരൂരുട്ടാതി: വിദ്യാർഥികൾ അലസത വെടിയണം. നാഡീ ഉദര രോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. ഭഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വീഴ്ച, ചതവ് വരാതെ നോക്കണം. ദുഷ്ട ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം.

ഉത്തൃട്ടാതി: സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ഉണ്ടാകും. ഏറ്റവും അടുത്ത ബന്ധുക്കൾ സാമ്പത്തികപരമായി സഹായിക്കുന്നതാണ്. പിതാവിന്റെ സ്വത്തുക്കൾ കൈവശം വന്നു ചേരും. അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ മൂലം അഹങ്കരിക്കരുത്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

രേവതി: തൊഴിൽപരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. അസുഖങ്ങൾ അവഗണിക്കരുത്. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകും.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 2024 June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com